ന്യൂഡല്‍ഹി : ചരമ വാർഷിക ദിനത്തിൽ മുൻ രാഷ്‌ട്രപതി എ.പി.ജെ അബ്ദുൾ കലാമിനെ അനുസ്‌മരിച്ച് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. അബ്‌ദുള്‍ കലാമിന്‍റെ മികച്ച സംഭാവനകള്‍ ഇന്ത്യയുടെ പ്രതിരോധ, ബഹിരാകാശ ശേഷികളെ ശക്തിപ്പെടുത്തിയെന്ന് ഉപരാഷ്‌ട്രപതി പറഞ്ഞു.
എ.പി.ജെ അബ്ദുൾ കലാമിനെ അനുസ്‌മരിച്ച് ഉപരാഷ്ട്രപതി - ഉപരാഷ്ട്രപതി
ഇന്ത്യയുടെ പ്രതിരോധ, ബഹിരാകാശ ശേഷികളെ എ.പി.ജെ അബ്ദുള്‍ കലാം ശക്തിപ്പെടുത്തിയെന്ന് ഉപരാഷ്ട്രപതി.
എ.പി.ജെ അബ്ദുൾ കലാം
ന്യൂക്ലിയർ ശാസ്ത്രജ്ഞൻ, എഴുത്തുകാരൻ, കവി, വിദ്യാഭ്യാസ വിദഗ്ധൻ എന്നീ നിലകളില്‍ മികവ് പുലർത്തിയിരുന്നയാളാണ് അബ്‌ദുള്‍ കലാം. 2015 ൽ 83-ാം വയസിലായിരുന്നു കലാമിന്‍റെ അന്ത്യം. ഭാരത് രത്ന നല്‍കി രാജ്യം ആദരിച്ചിരുന്നു. ജനപ്രിയനായ രാഷ്‌ട്രപതി എന്നും കലാമിനെ വിശേഷിപ്പിച്ചിരുന്നു.
also read: 'ഇന്ത്യയുടെ മിസൈൽ മാന്' സ്മരണാഞ്ജലി അർപ്പിച്ച് ഡിആർഡിഒ
Last Updated : Jul 27, 2021, 1:49 PM IST