കേരളം

kerala

ETV Bharat / bharat

'മൂന്നാം തരംഗമുണ്ടായാല്‍ പൂര്‍ണ ഉത്തരവാദി കേരളം' ; ഇളവുനല്‍കി ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയെന്നും വിഎച്ച്പി

രാജ്യത്ത് മതപരിവർത്തനങ്ങൾ നിർത്തലാക്കുന്നതിന് ആവശ്യമായ നിയമങ്ങൾ കൊണ്ടുവരണമെന്നും ക്ഷേത്രങ്ങളുടെ മേൽ സർക്കാർ ആധിപത്യം അവസാനിപ്പിക്കണമെന്നും വി.എച്ച്.പി

VHP  Amit Shah  Surendra Jain  Home Minister  VHP sought an appointment to meet Home Minister Amit Shah  അമിത് ഷായുമായി കൂടിക്കാഴ്ചയ്‌ക്കൊരുങ്ങി വിശ്വഹിന്ദു പരിഷത്ത്  അമിത് ഷാ  കേന്ദ്ര ആഭ്യന്തര മന്ത്രി  വിഎച്ച്പി ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ  വിശ്വഹിന്ദു പരിഷത്ത്
അമിത് ഷായുമായി കൂടിക്കാഴ്ചയ്‌ക്കൊരുങ്ങി വിശ്വഹിന്ദു പരിഷത്ത്

By

Published : Aug 3, 2021, 9:10 AM IST

ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് മൂന്നാം തരംഗമുണ്ടാവുകയാണെങ്കിൽ അതിന് പൂർണ ഉത്തരവാദി കേരളമായിരിക്കുമെന്ന് വിഎച്ച്പി ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ. സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് ഉത്തർപ്രദേശിലെ യോഗി സർക്കാർ കന്‍വാർ യാത്ര വരെ നിരോധിച്ചു.

അതേസമയം കേരളത്തിൽ സുപ്രീം കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും പിണറായി വിജയന്‍ സർക്കാർ കൊവിഡ് നിയമങ്ങളിൽ ഇളവ് നൽകിയത് ജനങ്ങളുടെ ജീവൻ അപകടത്തിലാക്കിക്കൊണ്ടാണ്. അതിനാലാണ് കേരളം ഏറ്റവും അധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമായതെന്നും സുരേന്ദ്ര ജെയിൻ കുറ്റപ്പെടുത്തി.

രാജ്യത്ത് മതപരിവർത്തനങ്ങൾ നിര്‍ത്തലാക്കാനും ക്ഷേത്രങ്ങളുടെ മേല്‍ സര്‍ക്കാര്‍ ആധിപത്യം അവസാനിപ്പിക്കാനും നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണും.

രാജ്യത്ത് മതപരിവര്‍ത്തനങ്ങള്‍ ഏറിവരികയാണ്. ഇത് മനുഷ്യരാശിക്കെതിരായ ഏറ്റവും വലിയ കുറ്റകൃത്യമാണ്. പല സംസ്ഥാനങ്ങളും ഇതിനെതിരെ നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കേന്ദ്രം ഇതിനെതിരെ കർശന നടപടി കൈക്കൊള്ളണമെന്നും വിഎച്ച്പി ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ പറഞ്ഞു.

  • വേണ്ടത് ശക്തമായ നിയമങ്ങൾ

ഹിന്ദു സമൂഹത്തിന് ക്ഷേത്രങ്ങൾ പരിപാലിക്കാൻ കഴിവുണ്ട്. സർക്കാരുകളുടെ ജോലി ക്ഷേത്രങ്ങളോ മറ്റ് മതസ്ഥലങ്ങളോ നിർമ്മിക്കുകയോ നടത്തുകയോ അല്ലെന്ന് സുപ്രീം കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവിൽ രാജ്യത്തെ പല പ്രധാന ക്ഷേത്രങ്ങളും സ്വതന്ത്രമായി പ്രവർത്തിക്കുന്നുണ്ട്.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അത്തരം ക്ഷേത്രങ്ങൾ സന്ദർശിക്കുകയും അവിടെയുള്ള ക്രമീകരണങ്ങളെക്കുറിച്ച് അറിയുകയും ചെയ്തിട്ടുണ്ട്. അതിനാൽ ഈ വിഷയത്തിലും പ്രത്യേക നിയമം കൊണ്ടുവന്ന് ക്ഷേത്രങ്ങളുടെ മേലുള്ള സർക്കാർ ആധിപത്യം അവസാനിപ്പിക്കണമെന്ന് സുരേന്ദ്ര ജെയിന്‍ ആവശ്യപ്പെട്ടു.

മതപരിവർത്തനം തടയുന്നതിൽ യോഗി സർക്കാർ പിന്നിലാണോ എന്ന ചോദ്യത്തിന് അതിനെതിരെ ശക്തമായ നിയമങ്ങൾ ഉണ്ടാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് യുപിയെന്നും കേരളത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെന്നും സുരേന്ദ്ര ജെയിന്‍ ചൂണ്ടിക്കാട്ടി.

Also read: ബലാത്സംഗത്തിന് ന്യായീകരണം ചമയ്ക്കല്‍ പ്രമോദ് സാവന്തില്‍ ഒതുങ്ങുന്നില്ല ; പ്രമുഖ നേതാക്കളുടെ വിവാദ പ്രസ്താവനകള്‍

ABOUT THE AUTHOR

...view details