കേരളം

kerala

ETV Bharat / bharat

മുതിർന്ന മാധ്യമ പ്രവർത്തകൻ വിനോദ് ദുവ അന്തരിച്ചു - അന്ത്യം അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Veteran journalist Vinod Dua dies at 67  NDTV Journalist  senior Indian journalist died  മുതിർന്ന മാധ്യമ പ്രവർത്തകൻ വിനോദ് ദുവ അന്തരിച്ചു  അന്ത്യം അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ  എൻഡിടിവി മാധ്യമ പ്രവർത്തകൻ
മുതിർന്ന മാധ്യമ പ്രവർത്തകൻ വിനോദ് ദുവ അന്തരിച്ചു

By

Published : Dec 4, 2021, 7:29 PM IST

ന്യൂഡൽഹി: മുതിർന്ന മാധ്യമ പ്രവർത്തകൻ വിനോദ് ദുവ അന്തരിച്ചു. 67 വയസായിരുന്നു. കൊവിഡാനന്തര ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് കഴിഞ്ഞ ആഴ്‌ചയാണ് അദ്ദേഹത്തെ ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്‌ച ഡൽഹിയിലെ ലോധി ശ്‌മശാനത്തിലാണ് സംസ്‌കാരം.

ദുവയുടെ മകൾ മല്ലിക ദുവയാണ് ഇസ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. 42 വർഷത്തോളം പത്രപ്രവർത്തന രംഗത്ത് സജീവമായിരുന്നു. ദൂരദർശൻ, എൻഡിടിവി തുടങ്ങി നിരവധി മാധ്യമസ്ഥാപനങ്ങളിൽ വിനോദ് ദുവ പ്രവർത്തിച്ചിട്ടുണ്ട്. കൊവിഡിനെ തുടർന്ന് ഈ വർഷം ജൂണിൽ ദുവയുടെ ഭാര്യയും റേഡിയോളജിസ്റ്റുമായ പത്മാവതി അന്തരിച്ചിരുന്നു.

2008ല്‍ പത്മശ്രീ നേടിയ വിനോദ് ദുവ 1996ല്‍ രാംനാഥ് ഗോയങ്ക മാധ്യമ പുരസ്‌കാരം നേടുന്ന ആദ്യ ദൃശ്യമാധ്യമ പ്രവര്‍ത്തകനാണ്. 2017ല്‍ മുംബൈ പ്രസ് ക്ലബിന്‍റെ റെഡിങ്ക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ALSO READ:പ്രതിസന്ധിക്കാലം അതിജീവിക്കാന്‍ 'കൊറോണ മില്‍ക്ക്'; ഹിറ്റായി സോളമന്‍റെ 'സായ കരുപ്പട്ടി കാപ്പി' കട

ABOUT THE AUTHOR

...view details