ഉത്തരകാശി:പതിനഞ്ച് ദിവസമായി തുരങ്കത്തില്‍ തുടരുന്ന തൊഴിലാളികളെ പുറത്തെത്തിക്കാന്‍ പുതിയ പാതയൊരുക്കാനുള്ള നടപടികള്‍ തുടങ്ങി. നേരത്തെ ഡ്രില്ലിംഗ് നടത്തിയ യന്ത്രത്തിന് കേടുപാട് പറ്റിയതോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ ബദല്‍ മാര്‍ഗങ്ങളിലേക്ക് കടന്നത്.
ഇതിനകം തന്നെ പതിനഞ്ച് മീറ്ററോളം തുരന്നതായി രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഇനിയും തടസങ്ങളൊന്നുമുണ്ടായില്ലെങ്കില്‍ തുരങ്കത്തിന് മുകളിലൂടെ മലയുടെ മുകളിലേക്ക് ഉടന്‍ തന്നെ തൊഴിലാളികളെ എത്തിക്കാനാകുമെന്ന പ്രതീക്ഷ എന്‍എച്ച് ഐഡിസിഎല്‍ എം ഡി മെഹമ്മൂദ് അഹമ്മദ് പങ്കുവച്ചു. മുകളില്‍ നിന്ന് 86 മീറ്റര്‍ തുരക്കേണ്ടി വരുമെന്നായിരുന്നു നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നത്.