ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശിയമായി നിര്‍മ്മിക്കുന്ന വിമാനവാഹിനി കപ്പൽ ഐഎന്‍എസ് വിക്രാന്തിന്‍റെ നിര്‍മ്മാണ പുരോഗതി ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു വിലയിരുത്തി.
കൊച്ചിയിലെ കൊച്ചിൻ ഷിപ്പ് യാർഡിലെത്തിയാണ് ഉപരാഷ്‌ട്രപതി വിക്രാന്ത് സന്ദർശിച്ചത്. പദ്ധതിയുടെ പ്രത്യേകതയും നിർമാണ പുരോഗതിയും ഉപരാഷ്ട്രപതിയെ അധികൃതര്‍ അറിയിച്ചു. 2022 ഓഗസ്റ്റിനു മുമ്പ് കപ്പലിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി കമ്മിഷന്‍ ചെയ്യാനാവുമെന്ന് പ്രതീക്ഷിക്കുന്നതായാണ് അധികൃതര്‍ രാഷ്‌ട്രപതിയെ അറിയിച്ചത്.
വിമാനവാഹിനിക്കപ്പൽ രൂപകൽപന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനുമുള്ള രാഷ്ട്രത്തിന്‍റെ കഴിവിനെ ഉപരാഷ്‌ട്രപതി അഭിനന്ദിച്ചു. ആത്മനിര്‍ഭര്‍ ഭാരതിലൂടെ രാജ്യം സ്വയം പര്യാപ്‌തത കൈവരിക്കുന്നതിന്‍റെ മികച്ച ഉദാഹരണമാണ് ഐഎഎസ് വിക്രാന്തെന്ന് അദ്ദേഹം പറഞ്ഞു.
also read: പെഗാസസ്; ഫോൺ ചോർത്തലിൽ വിവരങ്ങൾ തേടി വിദഗ്‌ധ സമിതി
19341 കോടി ചിലവഴിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ 76 ശതമാനത്തിലേറെ പ്രവര്‍ത്തിയാണ് നിലവില്‍ പൂര്‍ത്തിയായിട്ടുള്ളത്. വിമാന വാഹിനി കപ്പലായ വിക്രാന്ത് കമ്മിഷന്‍ ചെയ്യുന്നതോടെ ഇന്ത്യൻ മഹാസമുദ്രത്തില്‍ നാവിക സേനയുടെ കരുത്ത് വര്‍ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ 1960കളില്‍ ആരംഭിച്ച ഇന്ത്യയുടെ കപ്പല്‍ നിര്‍മ്മാണത്തിന്‍റെ മുഖമുദ്രയായും ഐഎന്‍എസ് വിക്രാന്ത് മാറും.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി പി രാജീവ്, ചീഫ് ഓഫ് സ്റ്റാഫ് സതേൺ നേവൽ കമാൻഡ് റിയർ അഡ്മിറൽ ആന്‍റണി ജോർജ്, എൻഎം, വിഎസ്എം, സിഎംഡി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (സിഎസ്എൽ) മധു എസ് നായർ, നാവികസേനയിലെയും സിഎസ്‌എല്ലിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവര്‍ രാഷ്‌ട്രപതിയോടൊപ്പമുണ്ടായിരുന്നു.