ന്യൂഡൽഹി: രാജസ്ഥാനിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തരമന്ത്രിയും എംപിയുമായ ബൂട്ടാ സിംഗിന്‍റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തുടങ്ങിയവർ അനുശോചിച്ചു.
ബൂട്ടാ സിംഗിന്‍റെ മരണത്തിൽ അനുശോചിച്ച് വെങ്കയ്യ നായിഡു, മമത ബാനർജി, രാജ്‌നാഥ് സിംഗ്
മസ്‌തിഷ്‌ക രക്തസ്രാവത്തെ തുടർന്ന് ബൂട്ടാ സിംഗ് ആശുപത്രിയിലായിരുന്നു.
അദ്ദേഹം കഴിവുള്ള ഒരു ഭരണാധികാരിയും പാർലമെന്‍റംഗവുമാമെന്നും അദ്ദേഹത്തിന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു ട്വിറ്ററിൽ കുറിച്ചു. പരിചയസമ്പന്നനായ ഭരണാധികാരിയും പാവപ്പെട്ടവരുടെ ക്ഷേമത്തിനായി വേണ്ടി ശബ്‌ദമുയർത്തിയ വ്യക്തിയുമാണെന്നും അനുശോചനമേർപ്പെടുത്തി കൊണ്ട് പ്രധാന മന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്‌തു. പാവപ്പെട്ടവർക്ക് വേണ്ടി ജീവിതം സമർപ്പിക്കുകയും പല രീതിയിൽ രാജ്യത്തെ സേവിച്ചു എന്നുമാണ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അദ്ദേഹത്തിന്‍റെ മരണത്തിൽ അനുശോചിച്ചു കൊണ്ട് ട്വീറ്റ് ചെയ്‌തത്. എട്ട് തവണ ലോക്‌സഭാ എംപിയും മുൻ കേന്ദ്ര കാബിനറ്റ് മന്ത്രിയുമായ ബൂട്ടാ സിംഗിന്‍റെ മരണത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും അനുശോചനം രേഖപ്പെടുത്തി.
ബൂട്ടാ സിംഗിന്‍റെ മരണം അദ്ദേഹത്തിന്‍റെ മകൻ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് അറിയിച്ചത്. മസ്‌തിഷ്‌ക രക്തസ്രാവത്തെ തുടർന്ന് എയിംസിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഒക്ടോബർ മുതൽ കോമയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അദ്ദേഹത്തിന്‍റെ മരണം.