ഹൈദരാബാദ്: തെലങ്കാനയിൽ മന്ത്രവാദ കൊലപാതകം. പുനർജന്മം വാഗ്ദാനം ചെയ്ത് ടിആർ നഗർ സ്വദേശിയായ ഒർസു രമേശിനെയാണ് മന്ത്രവാദിയായ പുല്ലയ്യ കൊലപ്പെടുത്തിയതെന്ന് കുടുംബാംഗങ്ങൾ പറയുന്നു. തുടർന്ന് രാവിലെ വരെ മൃതശരീരത്തിൽ പുല്ലയ്യ ആരാധന നടത്തിയെന്നുമാണ് റിപ്പോർട്ടുകൾ. പൊലീസിന് മുന്നിൽ പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
പുനർജന്മം വാഗ്ദാനം ചെയ്ത് കൊലപാതകം; രാവിലെ വരെ മൃതദേഹത്തിൽ ആരാധന, പിന്നെ അറസ്റ്റ് - offering rebirth news
കൊലപാതകത്തിന് ശേഷം പുനർജന്മത്തിനായി രാവിലെ വരെ ആരാധന നടത്തിയെന്ന് പ്രദേശവാസികൾ പറയുന്നു.
പുനർജന്മം വാഗ്ദാനം ചെയ്ത് കൊലപാതകം; രാവിലെ വരെ മൃതദേഹത്തിൽ ആരാധന
വിവരമറിഞ്ഞ പൊലീസ് സ്ഥലത്തെത്തി പുല്ലയ്യയെ കസ്റ്റഡിയിലെടുത്തു. പോസ്റ്റുമോർട്ടം നടത്താനായി മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. അതേ സമയം പുല്ലയ്യയെ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് രമേശിന്റെ കുടുംബാംഗങ്ങൾ ജംഗ്ടെയിൽ കരിംനഗർ ജയിലിന് മുന്നിൽ പ്രതിഷേധിച്ചു. ഇവർ പുല്ലയ്യയുടെ വീട് ആക്രമിക്കുകയും ഫർണിച്ചറുകൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പൊലീസ് സേന നിലവിൽ ഗ്രാമത്തിൽ നിലയുറപ്പിച്ചിട്ടുണ്ട്.
ALSO READ:അസമിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് സൈനികന് കൊല്ലപ്പെട്ടു