നൈനിറ്റാള്‍ :ഉത്തരാഖണ്ഡിലെ (Utharakhandu) നൈനിറ്റാളില്‍ കാര്‍ കൊക്ക (gorge) യിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ നൈനിറ്റാള്‍ ജില്ലയിലുള്ള ജൗറാസിയിലാണ് അപകടമുണ്ടായത്. ഉത്തരാഖണ്ഡിലെ പിത്തോറഗഡിലെ (Pithoragarh) ഛത്തര്‍ സിങ് എന്നയാളാണ് മരിച്ചത്. സൂരജ് സിങ്, ജിതേന്ദ്ര ദസില, സന്തോഷ് മെഹാര്‍, ഹരീഷ് കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പുലര്‍ച്ചെ നാല് മണിയോടെയാണ് കാര്‍ കൊക്കയിലേക്ക് വീണ വിവരം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. ഉടന്‍ തന്നെ സംസ്ഥാന ദുരന്ത നിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ മരണസംഖ്യ ഒന്നില്‍ ഒതുക്കാനായി. ഇവര്‍ പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.