കേരളം

kerala

ETV Bharat / bharat

Tomato Price| തർക്കം, മർദനം; 250 കിലോ തക്കാളിയുമായെത്തിയ പിക്കപ്പ് വാൻ തട്ടിക്കൊണ്ടുപോയി മൂന്നംഗ സംഘം - tomato hijacked

കര്‍ണാടക ബെംഗളൂരുവിലെ ചിത്രദുർഗയിലാണ് 250 കിലോ തക്കാളിയുമായി സഞ്ചരിക്കുകയായിരുന്ന വാഹനം തട്ടിക്കൊണ്ടുപോയത്. ഡ്രൈവറേയും കൂടെയുണ്ടായിരുന്ന കർഷകനേയും കാറിലെത്തിയ മൂന്നംഗ സംഘം മർദിച്ചു.

karnataka  തക്കാളി  തക്കാളിയുമായി വന്ന പിക്കപ്പ് വാൻ തട്ടിക്കൊണ്ടുപോയി  തക്കാളി തട്ടിക്കൊണ്ടുപോയി  തക്കാളിക്ക് വില കൂടുന്നു  തക്കാളി വില  tomato price hike  tomato price  കർണാടക  കർണാടക തക്കാളി വില  കർണാടക ബെംഗളൂരു  tomato rate  tomato vehicle hijacked  തക്കാളി വണ്ടി തട്ടിക്കൊണ്ടുപോയി  tomato hijacked  vehicle carrying tomatoes hijacked in bengaluru
തക്കാളി

By

Published : Jul 11, 2023, 6:45 AM IST

Updated : Jul 11, 2023, 7:36 AM IST

ബെംഗളൂരു: കർണാടകയിലെ ബെംഗളൂരുവിൽ 250 കിലോ തക്കാളിയുമായി സഞ്ചരിക്കുകയായിരുന്ന പിക്കപ്പ് വാൻ തട്ടിക്കൊണ്ടുപോയി മൂന്നംഗ സംഘം. ബെംഗളൂരുവിലെ ചിത്രദുർഗ മേഖലയിലാണ് സംഭവം. തക്കാളി കയറ്റിക്കൊണ്ടുപോകുകയായിരുന്ന ബൊലേറോ പിക്കപ്പ് വാൻ ഡ്രൈവറേയും കൂടെയുണ്ടായിരുന്ന കർഷകനേയും ബലം പ്രയോഗിച്ച് തടഞ്ഞുനിർത്തിയ ശേഷം ഇവർ വാഹനവുമായി കടന്നുകളയുകയായിരുന്നു.

രണ്ട് ദിവസം മുൻപാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. ചിത്രദുർഗയിലെ ഹിരിയൂരിൽ നിന്നുള്ള ഒരു കർഷകൻ തന്‍റെ കൃഷിയിടത്തിൽ ഉത്‌പാദിപ്പിച്ച 250 കിലോയിലധികം തക്കാളി മാർക്കറ്റിംഗ് യാർഡിലേക്ക് വിൽക്കാൻ കൊണ്ടുപോകുകയായിരുന്നു. വാഹനം ആർഎംസി യാർഡ് പൊലീസ് സ്റ്റേഷൻ പരിധിക്ക് സമീപം എത്തിയപ്പോൾ ഒരു കാറിലെത്തിയ മൂന്ന് പേർ വാഹനം തടയുകയായിരുന്നു.

തുടർന്ന് അവരുടെ കാറിൽ തങ്ങളുടെ വാഹനം തട്ടിയെന്നും നഷ്‌ടപരിഹാരം വേണമെന്നും പറഞ്ഞ് തർക്കത്തിലേർപ്പെടുകയായിരുന്നുവെന്ന് കർഷകർൻ പറഞ്ഞു. തർക്കം രൂക്ഷമായതോടെ പിക്കപ്പ് വാൻ ഡ്രൈവറെ ഇവർ മർദിച്ചു. യുപിഐ വഴിയോ ഡിജിറ്റൽ പേയ്‌മെന്‍റ് വഴിയോ പണം നൽകണമെന്നായിരുന്നു അക്രമികളുടെ ആവശ്യം. എന്നാൽ വാഹനത്തിൽ തക്കാളിയാണെന്ന് ശ്രദ്ധയിൽപ്പെട്ടതോടെ അക്രമികൾ പണം വേണ്ടെന്ന് പറഞ്ഞ ശേഷം പിക്കപ്പ് വാനുമായി കടന്നുകളയുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ആർഎംസി യാർഡ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മൂന്ന് പ്രതികളെ പിടികൂടാൻ പോലീസ് അന്വേഷണം ആരംഭിച്ചു.

കുതിച്ചുയർന്ന് തക്കാളി, വിളവ് വിപണിയിലെത്തിക്കും മുൻപ് മോഷണം : തക്കാളി വില കുതിച്ചുയർന്നതിന് പിന്നാലെ നിരവധി കുറ്റകൃത്യങ്ങളാണ് പലയിടത്തും റിപ്പോർട്ട് ചെയ്യുന്നത്. കർണാടകയിലെ ഹാസൻ ജില്ലയിലെ രണ്ടേക്കർ കൃഷിയിടത്തിൽ നിന്ന് രണ്ടര ലക്ഷം രൂപ വില വരുന്ന തക്കാളി മോഷണം പോയിരുന്നു. ജൂലൈ നാലിനായിരുന്നു സംഭവം. ധരണി എന്ന കർഷക കൃഷി ചെയ്‌തിരുന്ന തക്കാളിയാണ് മോഷണം പോയത്. ഇതിന് പുറമെ കൃഷിയിടത്തിൽ ഉണ്ടായിരുന്ന ബാക്കി കൃഷികൾ മോഷ്‌ടാക്കൾ നശിപ്പിക്കുകയും ചെയ്‌തുവെന്ന് കർഷക ആരോപിക്കുന്നു.

'കിലോയ്ക്ക് 120 രൂപയ്ക്ക് മുകളിലായിരുന്നു ബെംഗളൂരുവിലെ തക്കാളിയുടെ വില. തക്കാളി വിളവെടുത്ത് വിപണിയിൽ എത്തിക്കാനിരിക്കെയാണ് മോഷണം നടന്നതെന്ന് കർഷക ധരണി പറഞ്ഞു. ബീൻസ് കൃഷിയിൽ തങ്ങൾക്ക് വലിയ നഷ്‌ടമാണ് ഉണ്ടായത്. പിന്നീട് വായ്‌പ എടുത്താണ് തക്കാളി കൃഷി ചെയ്‌തത്. തങ്ങൾക്ക് നല്ല വിളവുണ്ടായിരുന്നു. കൂടാതെ, വിപണിയിൽ തക്കാളിക്ക് വിലയും ഉയർന്ന സാഹചര്യമായിരുന്നു. 50-60 ചാക്ക് തക്കാളിയാണ് മോഷ്‌ടാക്കൾ എടുത്തുകൊണ്ടുപോയത്. ഇതിന് പുറമേ, ബാക്കിയുള്ള കൃഷി മോഷ്‌ടാക്കൾ നശിപ്പിക്കുകയും ചെയ്‌തുവെന്നും കർഷക പറഞ്ഞു. ഹളേബീട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും ധരണി അറിയിച്ചു.

കീടബാധയെ തുടര്‍ന്ന് കൃഷി നശിക്കുന്ന സാഹചര്യവും പലയിടത്തും നിലനിൽക്കുന്നു. ഒരാഴ്‌ച കൊണ്ട് 2-3 ലക്ഷം രൂപയുടെ നഷ്‌ടമാണ് ധാർവാഡിലെ കർഷകന് ഇതുമൂലം ഉണ്ടായത്. വിപണിയിൽ വില ഉണ്ടെങ്കിലും ഇത്തരത്തിൽ കൃഷി നശിക്കുന്നതും വിളവെടുക്കുന്നതിന് മുൻപേ മോഷ്‌ടിക്കപ്പെടുന്നതും കർഷകരെ ആശങ്കയിലാഴ്‌ത്തുകയാണ്. ഇതിനിടെയാണ് കൃഷി ചെയ്‌ത് വിളവെടുക്കുന്ന പച്ചക്കറി വിപണിയിൽ എത്തിക്കുന്നതിന് മുൻപേ കവർച്ച ചെയ്യപ്പെടുന്നത്.

Also read :പൊന്നുംവില ; രണ്ടരലക്ഷം രൂപയുടെ തക്കാളി മോഷണം പോയി

Last Updated : Jul 11, 2023, 7:36 AM IST

ABOUT THE AUTHOR

...view details