മൈസൂര്‍:വനം കൊള്ളക്കാരന്‍ വീരപ്പന്‍റെ കൂട്ടാളിയായിരുന്ന ജ്ഞാനപ്രകാശിനെ(68) ജാമ്യത്തില്‍ വിട്ടു. ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട വ്യക്തിയാണ് ജ്ഞാനപ്രകാശ്. മൈസൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇന്ന് രാവിലെ ജ്ഞാനപ്രകാശ് പുറത്തിറങ്ങി.
വനംകൊള്ളക്കാരന്‍ വീരപ്പന്‍റെ കൂട്ടാളി ജ്ഞാനപ്രകാശിനെ ജാമ്യത്തില്‍ വിട്ടു - വനം കൊള്ളക്കാരന്‍ വീരപ്പന്‍റെ കൂട്ടാളി
കഴിഞ്ഞ 29 വര്‍ഷമായി മൈസൂര്‍ ജയിലിലാണ് ജ്ഞാനപ്രകാശ്. അര്‍ബുദ ബാധിതനായതിനാല്‍ മാനുഷിക പരിഗണന നല്‍കിയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്
വീരപ്പന്‍റെ കൂട്ടാളി ജ്ഞാനപ്രകാശ്
കര്‍ണാടകയിലെ ഹനൂര്‍ താലൂക്കിലെ സന്ദാനപാളയ ഗ്രാമത്തിലെ താമസക്കാരനായിരുന്നു ജ്ഞാനപ്രകാശ്. പലാര്‍ ബോംബ് സ്ഫോടന കേസില്‍ ജ്ഞാനപ്രകാശിന് വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ 2014ല്‍ സുപ്രീംകോടതി ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്‌തു.
കഴിഞ്ഞ 29 വര്‍ഷമായി ജയിലിലാണ് ജ്ഞാനപ്രകാശ്. മൂന്ന് വര്‍ഷം മുമ്പ് ജ്ഞാനപ്രകാശത്തിന് ശ്വാസകോശ അര്‍ബുദം കണ്ടെത്തിയിരുന്നു. അര്‍ബുദ ബാധിതനായതിനാല്‍ മാനുഷിക പരിഗണനയിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.