വിജയ് ദേവരകൊണ്ട (Vijay Deverakonda) ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വിഡി 13'. 'വിഡി 13' (VD13) എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റില്‍ സംബന്ധിച്ച പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍.
സിനിമയുടെ ഔദ്യോഗിക ടൈറ്റില്‍ അനാച്ഛാദനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ നിര്‍മാതാക്കള്‍. ഇതുമായി ബന്ധപ്പെട്ടൊരു പോസ്‌റ്റ് ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ്. സിനിമയുടെ പുതിയ പോസ്‌റ്ററിനൊപ്പം ഒരു കുറിപ്പും നിര്‍മാതാക്കള്‍ പങ്കുവച്ചിട്ടുണ്ട്.
'ഈ പ്രത്യേക പ്രോജക്‌ടിന് വേണ്ടിയുള്ള ഔദ്യോഗിക നാമകരണം ഒരു ചെറിയ ടൈറ്റിൽ ടീസറിലൂടെ പ്രഖ്യാപിക്കും. നിങ്ങൾ എല്ലാവരും അതിന് സാക്ഷ്യം വഹിക്കും. തീയതി- ഒക്ടോബർ 18, സമയം - 18:30.' -ഇപ്രകാരമാണ് ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് കുറിച്ചത്. ഒപ്പം വിഡി 13, എസ് വി ഡി 54 എന്നീ ഹാഷ് ടാഗുകളും നിര്‍മാതാക്കള്‍ പങ്കുവച്ചു.
സിനിമയെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് ആരാധകരെ ആവേശത്തില്‍ ആഴ്‌ത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ ടൈറ്റില്‍ സിനിമയുടെ സ്വഭാവത്തെ നിശ്ചയിക്കും. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് (Sri Venkateswara Creations) നിർമിക്കുന്ന ചിത്രം ഇപ്പോള്‍ പ്രൊഡക്ഷന്‍ സ്‌റ്റേജിലാണ്.
Also Read:Vijay Deverakonda fulfills promise വാക്ക് പാലിച്ച് വിജയ് ദേവരകൊണ്ട; 100 കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ സമ്മാനിച്ച് താരം
ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്‍റെ 54-ാമത് ചിത്രം കൂടിയാണ് 'വിഡി 13'. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസുമായുള്ള വിജയ് ദേവരകൊണ്ടയുടെ രണ്ടാമത്തെ സഹകരണമാണ് ചിത്രം (Vijay and SVC second collaboration). മൃണാൽ താക്കൂര്‍ (Mrunal Thakur) ആണ് ചിത്രത്തില്‍ ദേവരകൊണ്ടയുടെ നായികയായി എത്തുന്നത്.
തന്‍റെ പുതിയ തെലുഗു ചിത്രത്തിന്‍റെ ആവേശം പങ്കുവച്ച് മൃണാളും രംഗത്തെത്തി. വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം പ്രവർത്തിക്കുന്നതിൽ താൻ എത്രമാത്രം സന്തുഷ്‌ടയാണെന്ന് മൃണാള്‍ പങ്കുവച്ചു. വിഡി 13ന്‍റെ പൂജ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളുമായാണ് താരം ഇന്‍സ്‌റ്റഗ്രാമില്‍ എത്തിയത്.
'വളരെ ആവേശകരമായ ഒരു യാത്രയുടെ ആദ്യ ചുവട്... ശ്രീ വെങ്കിടേശ്വര ക്രിയേഷൻസുമായുള്ള എന്‍റെ ആദ്യ സഹകരണം. വിജയ് ദേവരകൊണ്ടയുമായി സ്‌ക്രീൻ പങ്കിടുന്നതിൽ ഞാൻ ശരിക്കും ത്രില്ലിലാണ്. ചിത്രീകരണം തുടങ്ങുന്നതിനായി ഇനിയും കാത്തിരിക്കാന്‍ ആകില്ല.' -ഇപ്രകാരമാണ് മൃണാള്‍ കുറിച്ചത്.
മൃണാള്‍ താക്കൂറിന്‍റെ മൂന്നാമത്തെ തെലുഗു ചിത്രം കൂടിയാണിത്. 2022ല്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി പുറത്തിറങ്ങിയ ബ്ലോക്ക്‌ബസ്‌റ്റര്‍ ചിത്രം 'സീതാരാമം (Sita Ramam) ആയിരുന്നു മൃണാലിന്‍റെ ആദ്യ തെലുഗു ചിത്രം. ഈ ഡിസംബറില്‍ റിലീസിനൊരുങ്ങുന്ന നാനിക്കൊപ്പമുള്ള ഹായ് 'നാണ്ണാ' ആണ് മൃണാലിന്‍റെ രണ്ടാമത്തെ തെലുഗു ചിത്രം.
പരശുറാം പേട്‌ലയാണ് (Parasuram Petla) വിഡി 13ന്‍റെ സംവിധാനം. ഒരു ഫാമിലി കോമഡി വിഭാഗത്തിലായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. ദില്‍ രാജു, ശിരിഷ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. വാസു വര്‍മയാണ് ക്രിയേറ്റീവ് പ്രൊഡ്യൂസര്‍. അടുത്ത സംക്രാന്തി റിലീസായാകും ചിത്രം റിലീസിനെത്തുക.
സംവിധായകന്‍ പരശുറാം പേട്‌ലയുമായുള്ള 'വിജയ് ദേവരകൊണ്ടയുടെ ഈ സഹകരണം പ്രേക്ഷകര്‍ ഒരിക്കല്‍ കൂടി ആസ്വദിക്കുമെന്നാണ് പ്രതീക്ഷ. നേരത്തെ ഇരുവരും ഗീത ഗോവിന്ദത്തില്‍ ഒന്നിച്ചിരുന്നു. ഇരുവരുടെയും ആദ്യ സഹകരണം കൂടിയായിരുന്നു ഗീത ഗോവിന്ദം (Geetha Govindam).
Also Read:Kushi title song| ആരാധകര്‍ക്ക് വിസ്‌മയമായി വിജയ് ദേവരകൊണ്ട സാമന്ത കെമിസ്‌ട്രി; കുഷി റൊമാന്‍റിക് ടൈറ്റില്‍ ഗാനം ട്രെന്‍ഡിങില്‍