കേരളം

kerala

ലക്കി കോര്‍ണര്‍, കബഡി, ഓട്ടമത്സരം... ദിണ്ടിഗലിൽ പൊങ്കലിന്‍റെ ഭാഗമായി വിവിധ മത്സരങ്ങൾ

By ETV Bharat Kerala Team

Published : Jan 18, 2024, 2:02 PM IST

Dindigul Pongal festival: ദിണ്ടിഗലിൽ പൊങ്കൽ ഫെസ്റ്റിവലിന്‍റെ ഭാഗമായി സംഘടിപ്പിച്ചത് വിവിധ കായികമത്സരങ്ങൾ.

Dindigul pongal festival  different games for couple  തമിഴ്‌നാട് പൊങ്കൽ ആഘോഷം  പൊങ്കൽ കായികമത്സരങ്ങൾ സംഘടിപ്പിച്ചു
Dindigul Pongal Festival

Dindigul Pongal Festival

ദിണ്ടിഗൽ : ദിണ്ടിഗൽ നടുപ്പട്ടിയിൽ പൊങ്കലിനോടനുബന്ധിച്ച് വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു (Dindigul Pongal festival). കലം പൊട്ടിക്കൽ, എണ്ണമര കയറ്റം, ലക്കി കോർണർ, കബഡി, ഓട്ടമത്സരം എന്നിങ്ങനെ നിരവധി മത്സരങ്ങളാണ് ഫെസ്‌റ്റിവലിനോട് അനുബന്ധിച്ച് നടന്നത്.

ലക്കി കോർണർ മത്സരത്തിൽ വനിത വിഭാഗത്തിൽ കോളജ് വിദ്യാർഥിനിയായ ജീവികയും പുരുഷ വിഭാഗത്തിൽ ബാലൻ വിമലേഷും ജേതാവായി. മത്സര ഇനങ്ങളിൽ ഏറ്റവും രസകരമായ മറ്റൊരു ഗെയിം ഭർത്താക്കന്മാർ തങ്ങളുടെ ഭാര്യമാരെ ഏറ്റവും കൂടുതൽ സമയം എടുത്തുയർത്തുക എന്നതായിരുന്നു.

12 ദമ്പതികളാണ് ഈ മത്സരത്തിൽ പങ്കെടുത്തത്. അതിൽ ഏറെയും ചെറുപ്പക്കാരായ ദമ്പതികളായിരുന്നു. കാർത്തി-ചൗഡീശ്വരി ദമ്പതികളാണ് ഈ മത്സരത്തിൽ വിജയിച്ചത്. ഒരു മണിക്കൂറിലധികമാണ് കാർത്തി തന്‍റെ ഭാര്യയെ കൈവിടാതെ പിടിച്ചത്. ആയിരത്തൊന്ന് രൂപ സമ്മാനമായും ദമ്പതികൾക്ക് ലഭിച്ചു.

സംക്രാന്തിക്ക് മരുമകനായി 300 തരം വിഭവങ്ങളൾ ഒരുക്കി ദമ്പതികൾ: ആന്ധ്രപ്രദേശിലെ അനകാപ്പള്ളിയിൽ സംക്രാന്തി ദിനത്തിൽ മരുമകനായി ഒരുക്കിയത് 300 തരം വിഭവങ്ങൾ (300 dishes were prepared for son-in-law). ഇതിലൂടെ ആതിഥ്യ മര്യാദയിൽ തങ്ങളാണ് മുന്നിലെന്ന് തെളിയിച്ചിരിക്കുകയാണ് അരി വ്യാപാരിയായ സായിഗോപാൽ-മാധവി ദമ്പതികൾ. കഴിഞ്ഞ മാസം 15 നായിരുന്നു ദമ്പതികളുടെ മകൾ റിഷിതയും വിശാഖപട്ടണം മഹാറാണിപേട്ടിലെ ദേവേന്ദ്രനാഥുമായുള്ള വിവാഹം.

സംക്രാന്തി ആഘോഷങ്ങൾക്കായാണ് മരുമകനും കുടുംബാംഗങ്ങളും അനക്കാപ്പള്ളിയിൽ എത്തിയത്. വാഹനത്തിൽ നിന്നും ഇറങ്ങിയ അതിഥികളെ പുഷ്‌പ വൃഷ്‌ടിയോടെയാണ് വീട്ടിലേക്ക് സ്വീകരിച്ചത്.

സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി നിരവധി വിഭവങ്ങൾ ഉണ്ടാക്കി മരുമകനായി വലിയ വിരുന്ന് ഒരുക്കുന്നത് ആന്ധ്രയിൽ പതിറ്റാണ്ടുകളായി പിന്തുടരുന്ന ഒരു രീതിയാണ്. സായിഗോപാൽ-മാധവി ദമ്പതികൾ പുതിയ മരുമകനായി 300 വിഭവങ്ങളാണ് വിളമ്പിയത്. പുളിഹോര, ദദ്ദോജനം വിവിധ തരം ബിരിയാണികൾ, വിവിധ തരം അച്ചാറുകൾ, വിവിധ പേസ്ട്രികൾ എന്നിവയ്‌ക്കൊപ്പം പഴങ്ങളും ശീതളപാനീയങ്ങളും ഭക്ഷണമേശയിൽ തയ്യാറായിരുന്നു. കുടുംബത്തിലെ എല്ലാവരും ചേർന്ന് മൂന്ന് ദിവസം എടുത്താണ് ഇത്രയും വിഭവം തയ്യാറാക്കിയെന്ന് വധുവിന്‍റെ അമ്മ മാധവി പറഞ്ഞു.

Also Read: പൊങ്കൽ ആഘോഷമാക്കി ഇടുക്കിയിലെ തമിഴ് തോട്ടം തൊഴിലാളികൾ

ABOUT THE AUTHOR

...view details