ഗാന്ധിനഗർ: പൂക്കള്‍ കൊണ്ടുള്ള മാലയാണ് വിഗ്രഹാരാധനക്ക് സാധാരണയായി ഉപയോഗിക്കുന്നത്. എന്നാല്‍ ഗുജറാത്തിലെ ഒരു ക്ഷേത്രം കഴിഞ്ഞ ദിവസം വിഗ്രഹം അലങ്കരിച്ചത് പൂക്കള്‍ കൊണ്ടല്ല, അമേരിക്കന്‍ ഡോളര്‍ കൊണ്ടാണ്. ഇതിന്‍റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
ഗാന്ധിനഗറിലെ രുപാല്‍ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വരദായിനി മാതാ ക്ഷേത്രത്തിലാണ് വ്യത്യസ്ഥമായ മാല വിഗ്രഹത്തിന് ചാര്‍ത്തിയത്. അമേരിക്കയില്‍ നിന്നുള്ള ഒരു ഭക്തന്‍ അയച്ച 150,000 യുഎസ് ഡോളര്‍ ഉപയോഗിച്ചായിരുന്നു അലങ്കാരം.