കേരളം

kerala

ETV Bharat / bharat

Vandha Edam Performance 'ഷാരൂഖ് സാർ, ഞാൻ താങ്കളെ സ്നേഹിക്കുന്നു'; മാസ്‌മരിക പ്രകടനങ്ങളുമായി 'ജവാന്‍' പ്രീറിലീസില്‍ ഷാരൂഖും അനിരുദ്ധും - Nayanthara at Jawan pre release event

Jawan pre release event ജവാന്‍ പ്രീ റിലീസ് ചടങ്ങില്‍ തിളങ്ങി ഷാരൂഖ് ഖാനും അനിരുദ്ധ് രവിചന്ദറും. ചടങ്ങില്‍ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

Anirudh Ravichander  SRK  shah rukh khan  Anirudh Ravichander SRK Vandha Edam perfomance  Anirudh Ravichander Shah rukh khan dance  jawan  jawan pre release event  jawan audio launch event  srk in chennai  Vandha Edam performance  മാസ്‌മരിക പ്രകടങ്ങളുമായി വേദിക്ക് തീ കൊളുത്തി  വേദിക്ക് തീ കൊളുത്തി ഷാരൂഖും അനിരുദ്ധും  ഷാരൂഖും അനിരുദ്ധും  ജവാന്‍ പ്രീ റിലീസ്  ഷാരൂഖ് ഖാനും അനിരുദ്ധ് രവിചന്ദറും  Jawan Global Premiere  Nayanthara  Vijay Sethupathi  Vijay Sethupathi at Jawan pre release event  Nayanthara at Jawan pre release event  Anirudh Ravichander at Jawan pre release event
Vandha Edam performance

By ETV Bharat Kerala Team

Published : Aug 31, 2023, 2:58 PM IST

രാധകര്‍ അക്ഷമയോടെ കാത്തിരുന്ന ബോളിവുഡ് കിങ് ഖാന്‍ (Shah Rukh Khan) ചിത്രം 'ജവാന്‍റെ' (Jawan Movie) ഗ്രാന്‍ഡ് പ്രീ റിലീസ് ചടങ്ങ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ (Jawan pre release event) നടന്നു. ഇതോടെ 'ജവാന്‍റെ' പ്രൊമോഷണൽ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ചെന്നൈയിലെ ശ്രീ സായിറാം എഞ്ചിനിയറിങ് കോളജില്‍ വച്ചായിരുന്നു പ്രൗഢ ഗംഭീരമായ പ്രീ റിലീസ് ചടങ്ങ് അരങ്ങേറിയത്.

സെപ്‌റ്റംബർ ഏഴിന് 'ജവാന്‍റെ' ആഗോള പ്രീമിയറിന് (Jawan Global Premiere) മുന്നോടിയായി, ഒരു മെഗാഇവന്‍റിനായി സിനിമയുടെ അണിയറ പ്രവർത്തകരും അഭിനേതാക്കളും ഒരു വേദിയില്‍ ഒത്തുകൂടി. ചടങ്ങില്‍ നിന്നുള്ള ഷാരൂഖ് ഖാന്‍റേയും ടീമിന്‍റേയും മാസ്‌മരിക പ്രകടങ്ങള്‍ അടങ്ങുന്ന വീഡിയോകള്‍ എക്‌സില്‍ (ട്വിറ്റര്‍) തരംഗമായിരിക്കുകയാണ്.

ഷാരൂഖ് ഖാൻ, നയൻതാര (Nayanthara), വിജയ് സേതുപതി (Vijay Sethupathi), അനിരുദ്ധ് രവിചന്ദർ (Anirudh Ravichander), സന്യ മൽഹോത്ര (Sanya Malhotra), പ്രിയാമണി (Priyamani) തുടങ്ങിയവര്‍ 'ജവാന്‍റെ' ഓഡിയോ ലോഞ്ചില്‍ (Jawan audio launch event) പങ്കെടുത്തു. ചടങ്ങില്‍ സന്നിഹിതരായ താരങ്ങളുടെ വീഡിയോകളും ചിത്രങ്ങളുമാണിപ്പോള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

Also Read:Jawan Pre Release Event 'വണക്കം ചെന്നൈ, ഞാൻ വരുന്നു': ഗംഭീര പ്രീ റിലീസിനൊരുങ്ങി കിംഗ് ഖാന്‍റെ ജവാന്‍

വേദിയില്‍ അനിരുദ്ധ് രവിചന്ദര്‍ 'ജവാനി'ലെ ആദ്യഗാനമായ 'സിന്ദാബന്ദ'യുടെ തമിഴ് പതിപ്പ് 'വന്ധ ഇടം' എന്ന ഗാനം അവതരിപ്പിക്കുന്നതിനിടെ (Vandha Edam performance) നൃത്തച്ചുവടുകളുമായി ഷാരൂഖ് ഖാനും അരങ്ങ് തകര്‍ത്തു. ഷാരൂഖിന്‍റെ ഫാന്‍ പേജുകളില്‍ ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നുണ്ട്. വേദിയില്‍ നൃത്തച്ചുവടുകള്‍ വയ്‌ക്കുന്നതിനിടെ ഷാരൂഖ് ഖാനെ ആരാധകര്‍ എസ്‌ആര്‍കെ എന്ന് ഉറക്കെ വിളിക്കുന്നതും മറ്റൊരു വീഡിയോയില്‍ കാണാം.

ചെന്നൈ ജനങ്ങള്‍ ഷാരൂഖ്‌ ഖാനോട് വലിയ സ്‌നേഹമാണ് പ്രകടമാക്കുന്നത്. വീഡിയോയ്‌ക്ക് പിന്നാലെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തി. ചെന്നൈയിൽ എത്തിയ ഷാരൂഖിനെ സ്വാഗതം ചെയ്‌തുകൊണ്ട് ഒരു ആരാധകൻ കുറിച്ചു - 'അനിരുദ്ധ് ഒരു റോക്ക്‌ സ്‌റ്റാറാണ്. എസ്‌ആര്‍കെ എന്ന് മന്ത്രിക്കാന്‍ അനിരുദ്ധ് ജനക്കൂട്ടത്തെ സൃഷ്‌ടിച്ചു. ജവാന്‍ ഓഡിയോ ലോഞ്ചില്‍ കിങ് എസ്‌ആര്‍കെയ്‌ക്ക് ചെന്നൈയിലേയ്‌ക്ക് സ്വാഗതം.'

വേദിയില്‍ ഷാരൂഖിനെക്കുറിച്ച് സംസാരിച്ച അനിരുദ്ധിനോട് ഷാരൂഖ് ഖാന്‍ നടത്തിയ ആംഗ്യവും ഇന്‍റര്‍നെറ്റില്‍ വൈറലാവുകയാണ്. ഈ വീഡിയോ പങ്കുവച്ചുകൊണ്ട് ഒരു ആരാധകര്‍ കുറിച്ചത് ഇങ്ങനെയാണ് - 'ഷാരൂഖ് സാർ, ഞാൻ താങ്കളെ സ്നേഹിക്കുന്നു. താങ്കളെ ഞാൻ മിസ്‌ ചെയ്യും, എന്ന് അനിരുദ്ധ് പറയുന്നത് വളരെ മനോഹരമാണ്.'

'ജവാന്‍ പ്രീ റിലീസ് ചടങ്ങിന് റെഡി ആണോ എന്ന് കുറിച്ചുകൊണ്ട് ഷാരൂഖ് നേരത്തെ സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് പങ്കുവച്ചിരുന്നു. 'വണക്കം ചെന്നൈ, ഞാൻ വരുന്നു.!!! സായി റാം എഞ്ചിനിയറിങ് കോളജിലെ എല്ലാ ജവാന്മാരും - പെൺകുട്ടികളും ആൺകുട്ടികളും തയ്യാറായിരിക്കുക... നിങ്ങളെ എല്ലാവരെയും കാണാനുള്ള ആവേശത്തിലാണ് ഞാന്‍!. ആവശ്യപ്പെട്ടാല്‍ അല്‍പം നൃത്തം ചെയ്യാം.' - ഇപ്രകാരമായിരുന്നു ഷാരൂഖ് ഖാന്‍ എക്‌സില്‍ കുറിച്ചത്.

Also Read:Sha rukh khan Jawan Movie New Song ജവാൻ ട്രെയിലറിനു മുൻപ്‌ ഷാരൂഖിന്‍റെ സാംപിൾ വെടിക്കെട്ട്‌, തകര്‍പ്പൻ ഡാൻസ്‌ നമ്പറുമായി പുതിയ ഗാനരംഗം

ABOUT THE AUTHOR

...view details