വഡോദര:ഇരട്ട പെണ്‍കുട്ടികളെ കാണാതായി 51 ദിവസം പിന്നിട്ടിട്ടും വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് ഗുജറാത്തിലെ വഡോദരയിൽ പിതാവ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തയച്ചു. വഡോദര നഗരത്തിലെ ഹരാനിയിൽ ചിമൻ വങ്കർ ആണ് തന്‍റെ മക്കളെ കാണാനില്ല എന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്.
ഇരട്ട പെൺകുട്ടികളെ കാണാതായിട്ട 51 ദിവസം; മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തയച്ച് പിതാവ് - Harani area of Vadodara city
കുട്ടികളെ കാണാതായി 25 ദിവസങ്ങൾ കഴിഞ്ഞപ്പോൾ ചിമൻ പൊലീസ് കമ്മിഷണറെ സമീപിച്ചിരുന്നു. പെൺകുട്ടികളെ കാണാതായി 51 ദിവസങ്ങൾ കഴിഞ്ഞതോടെ നിസഹായനായ പിതാവ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തയക്കുകയായിരുന്നു.
![ഇരട്ട പെൺകുട്ടികളെ കാണാതായിട്ട 51 ദിവസം; മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തയച്ച് പിതാവ് Vadodara man writes to Chief Minister ഇരട്ട പെൺകുട്ടികളെ കാണാതായിട്ട 51 ദിവസം വഡോദരയിൽ പെൺകുട്ടികളെ കാണാതായി Vadodara man writes to Cm Home Minister Harani area of Vadodara city](https://etvbharatimages.akamaized.net/etvbharat/prod-images/1200-675-18205530-thumbnail-16x9-pppp.jpg)
സംഭവം നടന്നതിങ്ങനെ:എംഎസ് യൂണിവേഴ്‌സിറ്റിയിലെ എംഎ ഒന്നാം വർഷ വിദ്യാർഥിനിയായ സരികയും എസ്എൻഡിടി കോളജിലെ ബിഎ അവസാന വർഷ വിദ്യാർഥിനിയായ ശീതളും ഫെബ്രുവരി 17-ന് കോളജിൽ പോയിരുന്നു. എന്നാൽ പിന്നീട് പെൺകുട്ടികളെ കാണാതായി. പെൺകുട്ടികളുടെ പിതാവ് ചിമൻ വങ്കർ അന്നുതന്നെ സയാജിഗഞ്ച് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ അന്വേഷണത്തിൽ പൊലീസിന് പെൺകുട്ടികളെ കുറിച്ചുള്ള യാതൊരു വിവരവും ലഭ്യമായില്ല.
കുട്ടികളെ കാണാതായി 25 ദിവസങ്ങൾ കഴിഞ്ഞപ്പോൾ ചിമൻ പൊലീസ് കമ്മിഷണറെ സമീപിച്ചു. പെൺകുട്ടികളെ കാണാതായി 51 ദിവസങ്ങൾ കഴിഞ്ഞതോടെ നിസഹായനായ പിതാവ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തയക്കുകയായിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും രണ്ട് പെൺകുട്ടികളുടെയും വാട്‌സ്‌ആപ്പ് ചാറ്റുകൾ പരിശോധിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.