ന്യൂഡൽഹി:രാജ്യത്ത് ഇതുവരെ നൽകിയ കൊവിഡ് വാക്‌സിൻ ഡോസുകളുടെ എണ്ണം 63 കോടി കവിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇവയിൽ ശനിയാഴ്‌ച മാത്രം 65 ലക്ഷത്തിലധികം ഡോസ് വാക്‌സിൻ വിതരണം ചെയ്‌തതായും മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ നൽകിയത് 63 കോടിയലധികം ഡോസ് വാക്‌സിൻ - india vaccination
ശനിയാഴ്‌ച മാത്രം 65 ലക്ഷത്തിലധികം ഡോസ് വാക്‌സിൻ വിതരണം ചെയ്‌തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
![രാജ്യത്ത് ഇതുവരെ നൽകിയത് 63 കോടിയലധികം ഡോസ് വാക്സിൻ Over 63 crore Covid vaccine doses administered in India so far ഇന്ത്യ കൊവിഡ് ഇന്ത്യ വാക്സിൻ വാക്സിൻ വാക്സിനേഷൻ vaccination india covid india vaccination vaccine](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12905818-969-12905818-1630168621020.jpg)
രാജ്യത്ത് ഇതുവരെ നൽകിയത് 63 കോടിയലധികം ഡോസ് വാക്സിൻ
ആരോഗ്യമന്ത്രാലയം നൽകുന്ന കണക്കനുസരിച്ച് ഓഗസ്റ്റ് 27 വരെ രാജ്യത്ത് 51,68,87,602സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ വെള്ളിയാഴ്‌ച മാത്രം 17,61,110 സാമ്പിളുകളാണ് പരിശോധിച്ചത്.
ALSO READ:ഒറ്റദിനം ഒരു കോടി വാക്‌സിനേഷൻ ; ചരിത്ര നിമിഷമെന്ന് പ്രധാനമന്ത്രി