പൂനെ : New Covid Vaccine: കൊവിഡ് വാക്‌സിനുകൾക്ക് വൈറസിന്‍റെ പുതിയ വകഭേദങ്ങളിൽ നിന്ന് സംരക്ഷണം നൽകാൻ കഴിയുമെന്ന് ഡൽഹി ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഡയറക്‌ടർ ഡോ.രൺദീപ് ഗുലേറിയ. ഒമിക്രോണ്‍ ആശങ്കയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ പരാമർശം.
'വാക്‌സിനെ സംബന്ധിച്ചിടത്തോളം നമുക്ക് സംരക്ഷണം ഉണ്ടായിരിക്കണം എന്നതാണ് പ്രധാനം. നമുക്ക് രണ്ടാം തലമുറ വാക്‌സിനുകൾ ഉണ്ടാകും. ഇത് നമ്മൾ മനസിൽ സൂക്ഷിക്കേണ്ട കാര്യമാണ്.
ALSO READ:Gehraiyaan Teaser : 'ഹൃദയത്തിന്‍റെ ഒരു ഭാഗം' പങ്കുവച്ച് ദീപിക ; ആധുനിക ബന്ധങ്ങളുടെ സങ്കീര്‍ണതകളിലേക്കുള്ള യാത്ര
നിലവിലെ വാക്‌സിനുകൾ ഇപ്പോള്‍ ഫലപ്രദമാണ്. പക്ഷേ പുതിയ വകഭേദങ്ങളുണ്ടാകുമ്പോള്‍ അവയുടെ പ്രതിരോധശേഷി കുറയും. വാക്‌സിനുകളില്‍ തിരുത്തലുകളും മാറ്റങ്ങളുമുണ്ടാകാം' അദ്ദേഹം കൂട്ടിച്ചേർത്തു.
അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യ മഹാരാഷ്‌ട്രയിൽ സംഘടിപ്പിച്ച ഡോ. വി.എസ്. പ്രയാഗ് മെമ്മോറിയൽ ഓറേഷൻ 2021 ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.