മുംബൈ: കൊവിഡ് വാക്‌സിന്‍റെ ക്ഷാമം മൂലം പൂനെയിൽ 109 വാക്‌സിനേഷൻ കേന്ദ്രങ്ങൾ അടച്ചിട്ടിരിക്കുന്നതായി എൻ.സി.പി നേതാവും ലോക്‌സഭാ എം.പിയുമായ സുപ്രിയ സുലെ.
പൂനെയില്‍ കൊവിഡ് വാക്സിന് ക്ഷാമമെന്ന് ലോക്സഭ എം.പി - vaccination centres Pune
മഹാരാഷ്‌ട്രയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിച്ച സംസ്ഥാനം
പൂനെ ജില്ലയിലെ 391 വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ നിന്നായി 55,539 പേർ ബുധനാഴ്‌ച വാക്‌സിൻ സ്വീകരിച്ചിരുന്നുവെന്നും എന്നാൽ വാക്‌സിൻ ഇല്ലാത്തതിനാൽ പലർക്കും തിരികെ മടങ്ങേണ്ടി വന്നതായും സുപ്രിയ സുലെ ട്വീറ്റ് ചെയ്‌തു. ജനങ്ങളുടെ ജീവൻ സംരക്ഷിക്കേണ്ടതും കൊവിഡ് വ്യാപനം തടയേണ്ടതും തങ്ങളുടെ കടമയായതിനാൽ വാക്‌സിൻ എത്തിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധനോട് സുപ്രിയ സുലെ ആവശ്യപ്പെട്ടു.
അതേ സമയം പുനെ ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 10,907 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 62 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും 7,832 പേർ രോഗമുക്തി നേടുകയും ചെയ്‌തു. മഹാരാഷ്‌ട്രയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിച്ച സംസ്ഥാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 59,907പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 322 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു.