കേരളം

kerala

ETV Bharat / bharat

വാക്സിന്‍ വില പ്രഖ്യാപിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ - ന്യൂഡൽഹി

സംസ്ഥാന സർക്കാരുകൾക്ക് ഒരു ഡോസിന് 400 രൂപയും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയുമാണ് നിരക്ക്.

Vaccine price hike  വാക്സിന്‍ വില പ്രഖ്യാപിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ  ന്യൂഡൽഹി  സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
വാക്സിന്‍ വില പ്രഖ്യാപിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

By

Published : Apr 21, 2021, 1:25 PM IST

Updated : Apr 21, 2021, 2:31 PM IST

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്സിന്‍റെ വില പ്രഖ്യാപിച്ച് സെറം ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇന്ത്യ. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയും നിരക്കില്‍ വാക്സിന്‍ നല്‍കുമെന്ന് കൊവി ഷീള്‍ഡ് നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിട്യൂട്ട് ."സാഹചര്യത്തിന്റെ സങ്കീർണ്ണതയും അടിയന്തര സാഹചര്യങ്ങളും കണക്കിലെടുത്ത് വാക്സിന്‍ ഓരോ കോർപ്പറേറ്റ് സ്ഥാപനങ്ങളും സ്വതന്ത്രമായി വിതരണം ചെയ്യുന്നത് വെല്ലുവിളിയാണ്. സംസ്ഥാന, സ്വകാര്യ ആരോഗ്യ സംവിധാനങ്ങൾ എന്നിവയിലൂടെ വാക്സിനുകൾ ലഭ്യമാക്കാൻ ഞങ്ങൾ എല്ലാ കോർപ്പറേറ്റ്, സ്വകാര്യ വ്യക്തികളോടും അഭ്യർത്ഥിക്കുന്നു", എന്ന് സെറം ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇന്ത്യ പറഞ്ഞു. അതിനിടെ രാജ്യത്ത് കൊവിഡ് കണക്ക് കുതിച്ച് ഉയരുകയാണ്. മൂന്ന് ലക്ഷത്തിനടുത്താണ് നിലവില്‍ രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക്. മെയ് ഒന്നുമുതല്‍ 18 വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുന്നതിനുള്ള പദ്ധതികളും കേന്ദ്ര ആരോഗ്യമന്ത്രാലയം ആസൂത്രണം ചെയ്യുന്നുണ്ട്. കൂടാതെ പ്രാദേശികമായി രണ്ട് വാക്സിനുകള്‍ കൂടി പുറത്തിറക്കുമെന്ന് കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. ലോകത്ത് ഏറ്റവും വിലകുറവില്‍ വാക്സിന്‍ ലഭ്യമാക്കുന്ന രാജ്യം ഇന്ത്യയാണെന്നും മഹാമാരിയെ പിടിച്ചുകെട്ടുമെന്നും അദ്ദേഹം ചൊവ്വാഴ്ച രാത്രി രാജ്യത്തെ ജനങ്ങളെ അറിയിച്ചു.

Last Updated : Apr 21, 2021, 2:31 PM IST

ABOUT THE AUTHOR

...view details