കേരളം

kerala

ETV Bharat / bharat

വാക്സിനേഷന് എത്തിയ സംഘത്തെ ആക്രമിച്ചു, ദൃശ്യം കാണാം - ബന്ദിപോര ഗ്രാമ വാസികൾ

ബന്ദിപ്പോറയിലെ സെബാൻ ചുന്തിമുല്ല ഗ്രാമത്തിലാണ് സംഭവം. പ്രതിരോധ കുത്തിവയ്‌പ് നൽകാനെത്തിയ സംഘത്തെ ആക്രമിക്കുകയും വാക്‌സിനെടുക്കാൻ വിസമ്മതിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വൈറലായത്.

Bandipora Village  Vaccination Team Faces Attack In Bandipora Village  മെഡിക്കൽ സംഘത്തിന് നേരെ ആക്രമണം  വാക്‌സിൻ നൽകാതെത്തിയ മെഡിക്കൽ സംഘം  ബന്ദിപോര ഗ്രാമ വാസികൾ  ശ്രീനഗർ
വാക്‌സിൻ നൽകാതെത്തിയ മെഡിക്കൽ സംഘത്തിന് നേരെ ആക്രമണം: വൈറലായി ദൃശ്യങ്ങൾ

By

Published : Jun 17, 2021, 9:07 PM IST

Updated : Jun 17, 2021, 9:20 PM IST

ശ്രീനഗർ:വാക്‌സിനേഷനായി എത്തിയ മെഡിക്കൽ സംഘത്തെ ആക്രമിച്ച് ബന്ദിപോര ഗ്രാമ വാസികൾ. ആരോഗ്യപ്രവർത്തകരെ സ്‌ത്രീകൾ അടങ്ങുന്ന സംഘം ആക്രമിക്കുന്ന ദൃശ്യം ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

ബന്ദിപ്പോറയിലെ സെബാൻ ചുന്തിമുല്ല ഗ്രാമത്തിലാണ് സംഭവം. പ്രതിരോധ കുത്തിവയ്‌പ് നൽകാനെത്തിയ സംഘത്തെ ആക്രമിക്കുകയും വാക്‌സിനെടുക്കാൻ വിസമ്മതിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വൈറലായത്. ദൃശ്യത്തിന് ആസ്‌പദമായ സംഭവം കഴിഞ്ഞ ദിവസമാണ് നടന്നതെന്ന് ആരോഗ്യ പ്രവർത്തകരടങ്ങുന്ന സംഘം ഇടിവി ഭാരതിനോട് പറഞ്ഞു.

Read more: മെഡിക്കൽ കോളജ് ഡോക്‌ടർമാർ സൂചന പണിമുടക്ക് നടത്തി

അതേസമയം സംഭവത്തിൽ ബന്ദിപ്പോറ ഡെപ്യൂട്ടി കമ്മിഷണർ ഡോ. ഒവൈസ് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ചുന്തിമുല്ല സ്വദേശി തൻവീർ അഹമ്മദ് ഖാൻ ആണ് പിടിയിലായത്. കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അന്വേഷണം നടക്കുന്നതായും ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു.

Last Updated : Jun 17, 2021, 9:20 PM IST

ABOUT THE AUTHOR

...view details