കൊൽക്കത്ത: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍റെ വാഹന വ്യൂഹത്തിന് നേരെ ബംഗാളില്‍ ആക്രമണം. പശ്ചിമ ബംഗാള്‍ മിഡ്‌നാപൂരിലെ പഞ്ചൂരി മേഖലയിലാണ് ആക്രണം ഉണ്ടായത്. അക്രമികൾ മന്ത്രിയുടെ വാഹനത്തിന്‍റെ ചില്ല് അടിച്ചു തകർത്തു. മുതിർന്ന ബിജെപി നേതാവ് രാഹുൽ സിൻഹയും വി മുരളീധരനൊപ്പം ഉണ്ടായിരുന്നു. തൃണമൂൽ ഗുണ്ടകളാണ് തന്നെ ആക്രമിച്ചതെന്ന് മുരളീധരൻ ആരോപിച്ചു. ദൃശ്യങ്ങള്‍ അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു.
കേന്ദ്രമന്ത്രി വി.മുരളീധരന്‍റെ കാറിന് നേരെ ബംഗാളില്‍ ആക്രമണം - വി മുരളീധരന് നേരെ തൃണമൂല്‍ അക്രമം
അക്രമികൾ വി മുരളീധരന്‍റെ വാഹനത്തിന്‍റെ ചില്ല് അടിച്ചുതകർത്തു.
ബംഗാളിൽ വി.മുരളീധരന്‍റെ കാറിന് നേരം ആക്രമണം
Also Read: മമതയുടെ കൈകളിൽ രക്തം പുരണ്ടിരിക്കുന്നുവെന്ന് ജെ പി നദ്ദ
തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ നടക്കുന്ന അതിക്രമങ്ങൾ വിലയിരുത്തുന്നതിനായിരുന്നു മന്ത്രിയുടെ മിഡ്‌നാപൂർ സന്ദർശനം. ബംഗാളിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ബിജെപി കേന്ദ്ര നേതൃത്വം ആണ് വി മുരളീധരനെ ചുമതലപ്പെടുത്തിയത്. മന്ത്രിക്ക് നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിൽ നിന്ന് കേന്ദ്രം വിശദീകരണം തേടി.