ന്യൂഡൽഹി: അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി അനൂപ് ആന്‍റണി ജോസഫിന് നേരെയുണ്ടായ ആക്രമണത്തിൽ അപലപിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ആക്രമണം നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.
ബി.ജെ.പി സ്ഥാനാർഥിയെ കൈയേറ്റം ചെയ്തു; അപലപിച്ച് വി.മുരളീധരൻ - Ambalappuzha constituency bjp
വെള്ളിയാഴ്‌ചയാണ് ആക്രമണമുണ്ടായത്
ബി.ജെ.പി സ്ഥാനാർഥിക്ക് നേരെയുണ്ടായ ആക്രമണത്തിൽ അപലപിച്ച് വി.മുരളീധരൻ
പിണറായി വിജയന്‍റെ ആളുകളും സിപിഎം ഗുണ്ടകളും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും അവരുടെ പ്രത്യയ ശാസ്‌ത്രത്തെ എതിർക്കുന്നവരെ ഉപദ്രവിക്കാനുമാണ് ശ്രമിക്കുന്നതെന്ന് ഇതിലൂടെ തെളിയിക്കുകയാണെന്നും വി. മുരളീധരൻ ട്വീറ്റ് ചെയ്തു. വെള്ളിയാഴ്‌ച തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ അനൂപിനെ ഇടതുപക്ഷ പ്രവർത്തകർ ആക്രമിച്ചുവെന്നാണ് ആരോപണം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.