കേരളം

kerala

ETV Bharat / bharat

'ദേശവിരുദ്ധരെ സംരക്ഷിക്കുകയാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍'; ബി.ജെ.പി നേതാക്കളെ ജയിലിലടച്ചതിനെതിരെ വി മുരളീധരന്‍ - ആന്ധ്രാപ്രദേശ് ഇന്നത്തെ വാര്‍ത്ത

ദുർഭരണവും അഴിമതിയും കാരണം ആന്ധ്രാപ്രദേശ് ദുരിതം നേരിടുകയാണെന്നും വി മുരളീധരന്‍

Andhra Government protecting anti-nationalists V Muraleedharan  V Muraleedharan against Andhra Pradesh Government  Andhra Pradesh Government  ദേശവിരുദ്ധരെ ആന്ധ്രാപ്രദേശ് സംരക്ഷിക്കുന്നെന്ന് വി മുരളീധരന്‍  ആന്ധ്രാപ്രദേശ് ഇന്നത്തെ വാര്‍ത്ത  ആന്ധ്രാപ്രദേശ് സര്‍ക്കാരിനെതിരെ വി മുരളീധരന്‍
'ദേശവിരുദ്ധരെ സംരക്ഷിക്കുകയാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍'; ബി.ജെ.പി നേതാക്കളെ ജയിലിലടച്ചതിനെതിരെ വി മുരളീധരന്‍

By

Published : Jan 25, 2022, 11:01 AM IST

കർണൂൽ: ദേശവിരുദ്ധരെ സംരക്ഷിക്കുന്ന നിലപാടാണ് ആന്ധ്രാപ്രദേശ് സർക്കാർ സ്വീകരിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. രാജ്യത്തെ നിയമം സംരക്ഷിക്കുന്നവരെ അറസ്റ്റ് ചെയ്യുകയാണ് സര്‍ക്കാര്‍. ദുർഭരണവും അഴിമതിയും കാരണം സംസ്ഥാനം ദുരിതം നേരിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മുസ്‌ലിം പള്ളി നിര്‍മാണവുമായി ബന്ധപ്പെട്ട് ആത്മകൂരിൽ അടുത്തിടെ വർഗീയ സംഘർഷം നടന്നിരുന്നു. സംഭവത്തില്‍ പ്രതിയായ ബി.ജെ.പി നേതാവ് ബുദ്ധ ശ്രീകാന്ത് റെഡ്ഡിയെ കടപ്പയിലെ സെൻട്രൽ ജയിലില്‍ അടച്ചിരുന്നു. ജയില്‍ സന്ദർശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ:മഹാരാഷ്ട്രയില്‍ വാഹനം നിയന്ത്രണം വിട്ട് അപകടം ; ഏഴ് വിദ്യാർഥികള്‍ക്ക് ദാരുണാന്ത്യം

ശ്രീകാന്ത് റെഡ്ഡി ആത്മകൂറിൽ പോയത് ആക്രമണം നടത്താനല്ല, അനധികൃത നിർമാണം നടന്നതിനാലാണ്. നിർമാണത്തിന് തദ്ദേശ സ്ഥാപനം അനുമതി നൽകാത്തതിനെ തുടർന്ന് നാട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പൊലീസിന്‍റെ അനുമതിയോടെ അക്കാര്യം അന്വേഷിക്കാനാണ് അദ്ദേഹം അവിടെ പോയത്.

തന്‍റെ സന്ദർശനത്തെക്കുറിച്ച് എസ്‌.പിയ്‌ക്ക് അദ്ദേഹം മുൻകൂർ വിവരം നൽകുകയും ചെയ്‌തിരുന്നു. എന്നിട്ടും ശ്രീകാന്ത് റെഡ്ഡിയെ അറസ്‌റ്റ് ചെയ്യുകയായിരുന്നുന്നെന്ന് വി മുരളീധരൻ പറഞ്ഞു. ബി ശ്രീകാന്ത് റെഡ്ഡിയ്‌ക്കൊപ്പം ബി.ജെ.പി ജില്ല പ്രസിഡന്‍റ് നന്ദ്യാലും സെൻട്രൽ ജയിലിലാണുള്ളത്.

ABOUT THE AUTHOR

...view details