ലക്‌നൗ:ഉത്തർപ്രദേശിൽ 1,455 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,14,270 ആയി ഉയർന്നു. 19 മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 7,412 ആയി. സജീവ കേസുകൾ 22,166 ആണ്. 1,338 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 4,84,692 ആയി. സംസ്ഥാനത്തെ കൊവിഡ് മുക്തി നിരക്ക് 94.24 ശതമാനമാണ്.
ഉത്തർപ്രദേശിൽ 1,455 പേർക്ക് കൂടി കൊവിഡ് - ഉത്തർപ്രദേശ് കൊവിഡ് അപ്‌ഡേറ്റ്
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,14,270. ആകെ മരണസംഖ്യ 7,412
ഉത്തർപ്രദേശിൽ 1,455 പേർക്ക് കൂടി കൊവിഡ്
87,478 സാമ്പിളുകൾ പുതിയതായി പരിശോധിച്ചു. ഇതുവരെ 1.72 കോടി പരിശോധനകൾ നടത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ കൊവിഡ് ബാധിതരിൽ 13.61 ശതമാനം പേർ ഒന്ന് മുതൽ 20 വയസിനും, 47.22 ശതമാനം 21 മുതൽ 40 വയസിനും, 29.2 ശതമാനം 41മുതൽ 60 വയസിനിടയിലും, 9.97 ശതമാനം പേർ 60ന് മുകളിലും പ്രായമുള്ളവരാണ്.