കേരളം

kerala

ETV Bharat / bharat

തുരങ്ക ദുരന്തത്തില്‍പ്പെട്ടവര്‍ സുരക്ഷിതരെന്ന് അധികൃതര്‍; വൈകുന്നേരത്തോടെ പുറത്ത് എത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ - ദുരന്തത്തില്‍പ്പെട്ടവര്‍ സുരക്ഷിതരെന്ന് അധികൃതര്‍

Uttarkashi tunnel collapse victims are safe: രക്ഷാപ്രവര്‍ത്തകര്‍ അപകടത്തില്‍പ്പെട്ട തുരങ്കത്തിന്‍റെ 15 മീറ്റര്‍ വരെ ഉള്ളിലെത്തി. വൈകുന്നേരത്തോടെ തൊഴിലാളികള്‍ അകപ്പെട്ട ഭാഗത്ത് എത്താന്‍ കഴിയുമെന്നും ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ പറഞ്ഞു

Uttarkashi tunnel collapse victims are safe  Uttarkashi tunnel collapse  ദുരന്തനിവാരണ അതോറിറ്റി  Disaster Management Authority  ദുരന്ത നിവാരണ സേന അധികൃതര്‍  ഉത്തരകാശി  ഉത്തരകാശി തുരങ്കം തകര്‍ന്ന് അപകടം  collapse of Uttarkashi tunnel  തുരങ്കത്തില്‍പ്പെട്ടവര്‍ സുരക്ഷിതരെന്ന് അധികൃതര്‍  people in the tunnel are safe  ദുരന്തത്തില്‍പ്പെട്ടവര്‍ സുരക്ഷിതരെന്ന് അധികൃതര്‍  Rescue operation is in progress
Uttarkashi tunnel collapse

By ETV Bharat Kerala Team

Published : Nov 13, 2023, 1:56 PM IST

ഉത്തരകാശി : നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 40 തൊഴിലാളികളും സുരക്ഷിതരെന്ന് ദേശീയ ദുരന്ത നിവാരണ സേന അധികൃതര്‍ വ്യക്തമാക്കി (Uttarkashi tunnel collapse victims are safe). അപകടം നടന്ന് രണ്ടാം ദിവസമാണ് ശുഭ സൂചനകള്‍ ലഭിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ അപകടത്തില്‍പ്പെട്ട തുരങ്കത്തിന്‍റെ 15 മീറ്റര്‍ വരെ ഉള്ളിലെത്തി. വൈകുന്നേരത്തോടെ തൊഴിലാളികള്‍ അകപ്പെട്ട ഭാഗത്ത് എത്താന്‍ കഴിയുമെന്നും ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ പറഞ്ഞു.

തുരങ്കത്തിന്‍റെ 35 മീറ്ററോളം ഉള്ളിലാണ് തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടത്. തൊഴിലാളികളുമായി രക്ഷാപ്രവര്‍ത്തകര്‍ ആശയവിനിമയം നടത്തിയിരുന്നു. അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമായ ഓക്‌സിജനും വെള്ളവും എത്തിക്കാന്‍ കഴിഞ്ഞത് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു (Rescue operation is in progress). പ്ലാസ്റ്ററിങ് പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് ഉത്തരകാശിയില്‍ തുരങ്കം തകര്‍ന്ന് അപകടം ഉണ്ടായത്.

40 പേര്‍ തുരങ്കത്തിനുള്ളില്‍ : യമുനോത്രി ദേശീയപാതയിൽ നിർമാണത്തിലിരുന്ന ടണൽ ഭാഗികമായി തകർന്ന് നിരവധി തൊഴിലാളികൾ ഉള്ളില്‍ കുടുങ്ങി. സിൽക്യാരയെ ദണ്ഡൽഗാവണുമായി ബന്ധിപ്പിക്കുന്ന നിർമാണത്തിലിരിക്കുന്ന തുരങ്കത്തിന്‍റെ ഒരു ഭാഗമാണ്‌ തകർന്നു വീണത്‌. ബ്രഹ്മഖൽ-പോൾഗാവിലെ സിൽക്യാര ഭാഗത്തുള്ള തുരങ്കത്തിന്‍റെ പ്രവേശന കവാടത്തില്‍ നിന്ന് 200 മീറ്റർ അകലെയാണ്‌ തകർന്നത്‌.

പുലർച്ചെ 5:30 ഓടെയാണ് സംഭവം. ഏകദേശം 40-45 പേർ കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ടെന്നും എല്ലാവരും സുരക്ഷിതരാണെന്നും രക്ഷാപ്രവർത്തനം ടണലിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും ലോഡർ ഓപ്പറേറ്റർ മൃതുഞ്ജയ് കുമാർ പറഞ്ഞു. കുടുങ്ങിയവർക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ തുരങ്കത്തിന്‍റെ തകർന്ന ഭാഗത്തുകൂടി ഓക്‌സിജൻ പൈപ്പ് കയറ്റിയിട്ടുണ്ടെന്നും ഉത്തരകാശി എസ്‌ പി പറഞ്ഞു. ഭക്ഷണസാധനങ്ങള്‍ അകത്തേക്ക് എത്തിക്കുന്നുണ്ട്. തൊഴിലാളികളെ ഉടൻ രക്ഷപ്പെടുത്തും. കുടുങ്ങിയവരുടെ ജീവൻ രക്ഷിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിർമാണത്തിലിരിക്കുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെടുക്കുന്നതിനാണ് ഭരണകൂടത്തിന്‍റെ മുൻഗണനയെന്നും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണെന്നും ഉത്തരകാശി ജില്ല കലക്‌ടര്‍ അഭിഷേക് റൂഹേല പറഞ്ഞു. ജില്ലയിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധികൾ റദ്ദാക്കിയ ഡിഎം, അവരവരുടെ ജോലിസ്ഥലങ്ങളിൽ ഉടൻ റിപ്പോർട്ട് ചെയ്യാനും ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾക്കായി സജ്ജരായിരിക്കാനും നിർദേശം നൽകി. രക്ഷാപ്രവർത്തന യൂണിറ്റുകളുമായി ഏകോപിപ്പിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ ദുരിതാശ്വാസ രക്ഷാപ്രവർത്തനം ആരംഭിച്ചതായി വിവരം.

ചാർധാം ഓൾ-വെതർ റോഡ് പദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിര്‍മിക്കുന്നത്. തുരങ്കത്തിന്‍റെ നിർമാണം പൂര്‍ത്തിയായാല്‍ ഉത്തരകാശി മുതൽ യമുനോത്രി വരെയുള്ള യാത്രയിൽ 26 കിലോമീറ്റർ കുറയും.

ALSO READ:ഉത്തരകാശി ദുരന്തം; 40 പേരെ കാണാതായി, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ABOUT THE AUTHOR

...view details