കേരളം

kerala

ETV Bharat / bharat

ഉത്തരകാശി തുരങ്ക ദുരന്തം ; തൊഴിലാളികള്‍ സുരക്ഷിതരോ ?

Utharakasi Tunnel Collapse,Rescue Operations Underway : ഉത്തരകാശിയിര്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് അപകടത്തില്‍പ്പെട്ട തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു.തുരങ്കത്തില്‍ അകപ്പെട്ടവര്‍ക്ക് ഭക്ഷണവും ഓക്‌സിജനും ലഭ്യമാക്കാനുളള നടപടികള്‍ ആരംഭിച്ചു

Uttarkashi tunnel collapse  utharakashi rescue operations under way  90 hours 40 labourrs stuck in tunnel  airforce bring machine from delhi  highway protest
uttarkashi-tunnel-collapse-heavy-drilling-equipment-airlifted-to-aid-rescue-efforts-on-day-4-workers-safe

By ETV Bharat Kerala Team

Published : Nov 16, 2023, 10:45 AM IST

ഉത്തരകാശി:നിര്‍മ്മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് വീണ സംഭവത്തില്‍ തുരങ്കത്തില്‍ കുടുങ്ങിയ മുഴുവന്‍ തൊഴിലാളികളെയും സുരക്ഷിതമായി രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു. 90 മണിക്കൂറായി നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ മണ്ണിടിച്ചില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത് (utharakashi tunnel collapse).

സമാന്തരമായി മണ്ണ് നീക്കി തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗം വലിയ ഡ്രില്ലിംഗ് മെഷീന്‍ എത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. ചിന്യാലിസൗറില്‍ എത്തിച്ച മെഷീന്‍ മുപ്പത് കിലോമീറ്റര്‍ അപ്പുറമുള്ള അപകടസ്ഥലത്തേക്ക് റോഡ് മാര്‍ഗമാണ് എത്തിച്ചത് (rescue operation).

രക്ഷാപ്രവര്‍ത്തനം വൈകിയതോടെ തൊഴിലാളികള്‍ ദേശീയപാത ഉപരോധിച്ചിരുന്നു. സ്റ്റീല്‍ പൈപ്പുകള്‍ ഇറക്കി തൊഴിലാളികള്‍ക്ക് രക്ഷപ്പെടാനുള്ള സാഹചര്യം ഒരുക്കാനായിരുന്നു ആദ്യശ്രമം. ഡ്രില്‍ ചെയ്ത് തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മണ്ണ് വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.

പിന്നീടാണ് ഡല്‍ഹിയില്‍ നിന്ന് വ്യോമസേനയുടെ ഹെലികോപ്‌ടറില്‍ മെഷീനുകള്‍ എത്തിച്ചത്. ഇവിടുത്തെ പാറകള്‍ വളരെ ദുര്‍ബലമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് വലിയ തടസമുണ്ടാകുന്നുവെന്ന് ദേശീയ ദുരന്ത നിവാരണ സേന മേധാവി അന്‍ഷു മനിഷ് ഖാല്‍ഖോ(anshu manish Khalkho) പറഞ്ഞു. മണിക്കൂറില്‍ അഞ്ച് -ആറ് മീറ്റര്‍ വരെ തുരങ്കമുണ്ടാക്കാനാകും. ഇന്നലെ വൈകിട്ട് മുതല്‍ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. 50 മീറ്റര്‍ തുരങ്കമുണ്ടാക്കാന്‍ പത്ത് മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെ വേണ്ടി വരും. എന്നാല്‍ ഇനിയും എന്തൊക്കെ തടസങ്ങള്‍ നേരിടേണ്ടി വരുമെന്ന് നിശ്ചയമില്ലെന്നും ഖാല്‍ഖോ കൂട്ടിച്ചേര്‍ത്തു.

ആറിഞ്ച് വ്യാസമുള്ള തുരങ്കത്തിലൂടെ ഇതില്‍ അകപ്പെട്ടിരിക്കുന്നവര്‍ക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്. ഓക്സിജന്‍ സാന്നിധ്യവും ഇതിലൂടെ ഉറപ്പാക്കുന്നുണ്ട്. ഇവരുമായി ആശയവിനിമയം നടത്താന്‍ വാക്കിടോക്കി എത്തിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. തുരങ്കത്തിലെ രക്ഷാപ്രവര്‍ത്തനത്തിന് ആഗോളതലത്തില്‍ നിന്ന് ഉപദേശങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്നും ഖാല്‍ഖോ പറഞ്ഞു. പതിനെട്ട് ദിവസം ഗുഹയില്‍ കുടുങ്ങിയ ഫുട്ബോള്‍ സംഘത്തെ രക്ഷപ്പെടുത്തിയ വിദ്ഗ്ദ്ധരുടെ അടക്കം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

also read: ഡ്രില്‍ ചെയ്ത് തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മണ്ണ് വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു

ABOUT THE AUTHOR

...view details