ഉത്തരകാശി:ഉത്തരകാശി തുരങ്കത്തിൽ സ്ഥാപിക്കേണ്ടിയിരുന്ന ഹ്യൂം പൈപ്പുകളുടെ ആഭാവം തൊഴിലാളികളുടെ രക്ഷാപ്രവർത്തനത്തെ ദുരിതത്തിലാക്കുന്നു (Uttarkashi tunnel collapse). ഹ്യൂം പൈപ്പുകൾ തുരങ്കത്തിന്റെ സെൻസിറ്റീവ് ഭാഗങ്ങളിൽ ഉപയോഗിച്ചിരുന്നെങ്കിലും ഇത്തവണ തുരങ്കത്തിൽ ഈ പൈപ്പുകൾ സ്ഥാപിച്ചിട്ടില്ലെന്ന് അപകടത്തിൽ നിന്നും രക്ഷപ്പെട്ട തൊഴിലാളികൾ പറഞ്ഞു (Absence of hume pipes makes rescue difficult).
ഏഴ് സംസ്ഥാനങ്ങളിൽ നിന്നുള്ള 40 തൊഴിലാളികൾ കഴിഞ്ഞ രണ്ട് ദിവസമായി ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങി കിടക്കുകയാണ്. സാധാരണയായി മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം അടച്ചിരിക്കുന്ന സാഹചര്യങ്ങളില്‍ ഉള്ളിൽ കുടുങ്ങിയ തൊഴിലാളികൾ ഹ്യൂം പൈപ്പിലൂടെ സുരക്ഷിതമായി പുറത്തുവരുമായിരുന്നു. നിർമാണത്തിലിരിക്കുന്ന സിൽക്യാര തുരങ്കത്തിലും ഹ്യൂം പൈപ്പുകൾ ഉപയോഗിച്ചിരുന്നുവെങ്കിലും അപകടം നടന്ന ദിവസം സെൻസിറ്റീവ് ഭാഗത്ത് ഹ്യൂം പൈപ്പുകൾ സ്ഥാപിച്ചിരുന്നില്ല.
'ഹ്യൂം പൈപ്പുകൾ തുരങ്കത്തിനുള്ളിലെ സെൻസിറ്റീവും നിർണായകവുമായ സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഇത്തരമൊരു സംഭവത്തെക്കുറിച്ച് ആർക്കും അറിവുണ്ടായിരുന്നില്ലെന്നും ഇക്കാരണത്താൽ ഹ്യൂം പൈപ്പുകൾ സ്ഥാപിച്ചിട്ടില്ലെന്നും എൻഎച്ച്ഐഡിസിഎല്ലിന്റെ (National Highways & Infrastructure Development Corporation Limited-NHIDCL) സ്ഥാനമൊഴിയുന്ന ജനറൽ മാനേജർ ദീപക് പാട്ടീല്‍ പറഞ്ഞു'.
സംഭവത്തെ തുടർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു (Rescue operation is progress in Uttarkashi). പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും രക്ഷാപ്രവർത്തനത്തെക്കുറിച്ചുള്ള വിവരങ്ങൾ നിരന്തരം അന്വേഷിക്കുന്നുണ്ട്. സംസ്ഥാന തലത്തിനൊപ്പം കേന്ദ്ര ഏജൻസികളും രക്ഷാപ്രവർത്തകരെ അണിനിരത്തുന്ന തിരക്കിലാണ്.