ഉത്തരകാശി : രക്ഷാപ്രവര്‍ത്തനം ഏകദേശം അന്തിമ ഘട്ടത്തിലാണെന്ന ശുഭ സൂചന നല്‍കി അധികൃതര്‍. സില്‍ക്യാര തുരങ്കത്തില്‍ പൈപ്പുകള്‍ സ്ഥാപിക്കുന്ന നിര്‍ണായക ജോലികള്‍ പൂര്‍ത്തിയായതോടെ, കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ പുറത്തെത്തിക്കുന്നതിന്‍റെ ഭാഗമായി ടണലിനുള്ളിൽ താത്‌കാലിക മെഡിക്കൽ സൗകര്യം വിപുലീകരിച്ചു. നിലവില്‍ അടിയന്തര ചികിത്സയ്‌ക്ക് ടണലിനകത്ത് മെഡിക്കല്‍ സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമായ വൈദ്യസഹായം നൽകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഇവിടെ തയ്യാറാണ് (Uttarkashi rescue medical facility expanded inside tunnel ).
നിമിഷങ്ങളെണ്ണി സില്‍ക്യാര; തുരങ്കത്തില്‍ അകപ്പെട്ട തൊഴിലാളികളെ ഉടന്‍ പുറത്ത് എത്തിക്കാനാകുമെന്ന് പ്രതീക്ഷ
Uttarkashi rescue medical facility expanded inside tunnel : സില്‍ക്യാരയില്‍ പുറത്തെത്തിക്കുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കുന്നതിനുളള എല്ലാ ക്രമീകരണങ്ങളും തയ്യാര്‍.
Published : Nov 28, 2023, 5:41 PM IST
തൊഴിലാളികള്‍ക്ക് വേണ്ട അത്യാവശ്യ മരുന്നുകളും കിടക്കകളും ക്രമീകരിച്ചു. എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ ആരോഗ്യവകുപ്പ് എട്ട് കിടക്കകളാണ് ടണലിനുളളില്‍ ക്രമീകരിച്ചിട്ടുളളത്. ഡോക്‌ടർമാരുടെയും വിദഗ്‌ധരുടെയും സംഘത്തെയും ഇവിടെ വിന്യസിച്ചു.
കൂടാതെ തുരങ്കത്തിൽ നിന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തിയതിന് ശേഷം അവരെ എയർലിഫ്റ്റ് ചെയ്യുന്നതിനായി ചിൻയാലിസൗർ എയർസ്ട്രിപ്പിൽ ഒരു ചിനൂക്ക് ഹെലികോപ്റ്ററും സജ്ജമാണെന്ന് അധികൃതര്‍ പറഞ്ഞു. തുരങ്കത്തിൽ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി നേരത്തെ അറിയിച്ചിരുന്നു