ഡെറാഡൂൺ:18 നും 44 നും ഇടയിൽ പ്രായമുള്ളവർക്കുള്ള കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് മെയ് 10 മുതൽ ഉത്തരാഖണ്ഡിൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി തിരത്ത് സിങ് റാവത്ത് അറിയിച്ചു. കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷൻ ത്വരിതപ്പെടുത്തണമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വീഡിയോ കോൺഫറൻസിങിലൂടെ വാക്സിനേഷൻ നില അവലോകനം ചെയ്ത മന്ത്രി പ്ലാസ്‌മ സംഭാവന നൽകാൻ ജനങ്ങൾ മുന്നോട്ടു വരണമെന്നും അഭ്യർഥിച്ചു.
കൊവിഡിൽ നിന്ന് കരകയറിയ ആളുകളുടെ രക്ത പ്ലാസ്‌മ കൊവിഡ് ബാധിതരായ മറ്റ് രോഗികളുടെ ചികിത്സയ്ക്ക് സഹായകമാണെന്നും അതിനാൽ കൊവിഡ് മുക്തി നേടിയ എല്ലാവരും അവരുടെ രക്ത പ്ലാസ്‌മ ദാനം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.