കേരളം

kerala

ETV Bharat / bharat

കുംഭമേളയിലെ വ്യാജ കൊവിഡ് പരിശോധന; മൂന്ന്‌ സ്വകാര്യ ലാബുകൾക്കെതിരെ അന്വേഷണം - കുംഭമേള

ഉത്തരാഖണ്ഡില്‍ വച്ച് നടന്ന മഹാകുംഭമേളയ്ക്കിടെ നടത്തിയ കൊവിഡ് ടെസ്റ്റുകളില്‍ വ്യാപകമായി വ്യാജ കൊവിഡ് ടെസ്റ്റ് നടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു

Special Investigation Team to probe kumbh mela scam  Kumbh Mela COVID testing scam  COVID testing scam kumbh mela  SIT notice to Max Corporate Service New Delhi  Nalwa Laboratories Pvt Ltd of Haryana  മൂന്ന്‌ സ്വകാര്യ ലാബുകൾക്കെതിരെ അന്വേഷണം  കുംഭമേള  വ്യാജ കൊവിഡ് പരിശോധന
കുംഭമേളയിലെ വ്യാജ കൊവിഡ് പരിശോധന; മൂന്ന്‌ സ്വകാര്യ ലാബുകൾക്കെതിരെ അന്വേഷണം

By

Published : Jun 21, 2021, 1:58 PM IST

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കുംഭമേളയില്‍ വ്യാജ കൊവിഡ് ടെസ്റ്റ് നടത്തി ഒരുലക്ഷത്തോളം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ സംഭവത്തില്‍ മൂന്ന്‌ സ്വകാര്യ ലാബുകൾക്കെതിരെ അന്വേഷണം ആരംഭിച്ചു. ഡൽഹി അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാക്സ് കോര്‍പ്പറേറ്റ് സര്‍വ്വീസസ് എന്ന സ്വകാര്യ ഏജന്‍സിയ്ക്കെതിരെയും ഹരിയാനയിലെ നൽവാ ലബോറട്ടറീസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌, ഡോ.ലാൽ ചന്ദാനി ലാബ്‌ എന്നീ രണ്ട് സ്വകാര്യ ലാബുകള്‍ക്കെതിരെയുമാണ്‌ അന്വേഷണം.

read more:കുംഭമേളയിലെ വ്യാജ കൊവിഡ് പരിശോധന അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം

ഉത്തരാഖണ്ഡില്‍ വച്ച് നടന്ന മഹാകുംഭമേളയ്ക്കിടെ നടത്തിയ കൊവിഡ് ടെസ്റ്റുകളില്‍ വ്യാപകമായി വ്യാജ കൊവിഡ് ടെസ്റ്റ് നടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹരിദ്വാര്‍ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടത്. 3.8 കോടി രൂപയുടെ ബില്ലാണ് കൊവിഡ് പരിശോധനയ്ക്കായി ചെലവായതെന്നായിരുന്നു സ്വകാര്യ ഏജന്‍സി ഉത്തരാഖണ്ഡ് ആരോഗ്യവകുപ്പിന് നല്‍കിയ കണക്കില്‍ വിശദമാക്കുന്നത്.

ഹിസാറിലെ നൽവാ ലാബോട്ടറീസിന്‍റെ പേരിലായിരുന്നു ഈ ബില്ല്. എന്നാല്‍ നൽവാ ലാബില്‍ നിന്ന് ആരും കുംഭമേളയില്‍ കൊവിഡ് പരിശോധനയ്ക്ക് പോയിട്ടില്ലെന്നാണ് സ്ഥാപനത്തിന്‍റെ ഉടമ ഡോ. ജെ പി നൽവാ വിശദമാക്കിയത്. മഹാ കുംഭമേളയ്ക്കിടെ റാന്‍ഡം കൊവിഡ് പരിശോധനയ്ക്കായി ജില്ലാ ആരോഗ്യ വകുപ്പ് 13 സ്വകാര്യ ലാബുകളെ നിയോഗിച്ചിരുന്നു.

മഹാകുംഭ മേള സംഘാടകര്‍ ഒൻപത്‌ സ്വകാര്യ ലാബുകളെയും നിയോഗിച്ചിരുന്നു. ഏപ്രില്‍ ഒന്ന്‌ മുതല്‍ ഏപ്രില്‍ 30 വരെ നീണ്ട മഹാ കുഭമേളയില്‍ 70 ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുത്തുവെന്നാണ് കണക്കുകള്‍.

ABOUT THE AUTHOR

...view details