ഡെറാഡൂൺ:കുംഭമേളയോടനുബന്ധിച്ച് വ്യാജ കൊവിഡ് പരിശോധനാ റിപ്പോർട്ട് നല്‍കിയ കേസില്‍ ഒരാൾ അറസ്റ്റിൽ. ഹരിയാനയിലെ ഹിസാറിലുള്ള നാൽവ ലാബുമായി ബന്ധപ്പെട്ട ഇടനിലക്കാരനാണ് അറസ്റ്റിലായത്. വരും ദിവസങ്ങളിൽ കേസിൽ നിരവധി അറസ്റ്റുകൾ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
കുംഭമേളയിൽ പങ്കെടുക്കുന്നവർക്ക് കൊവിഡ് ടെസ്റ്റുകൾ നടത്തുന്നതിനായി ഉത്തരാഖണ്ഡ് സർക്കാർ പത്ത് സ്വകാര്യ ലാബുകൾക്കാണ് അനുമതി നൽകിയത്. അനുമതി ലഭിച്ച പത്ത് ലാബുകളിൽ ഒന്നാണ് ഡൽഹിയിലെ മാക്സ് കോർപ്പറേറ്റ് സർവീസ്. എന്നാൽ മാക്സ് കോർപ്പറേറ്റ് തങ്ങളുടെ അംഗീകൃത ലാബുകളായ ഡോ. ലാൽ ചാന്ദ്‌നി, ഹരിയാനയിലെ ഹിസാറിലെ നാൽവ എന്നീ ലാബുകൾക്ക് പരിശോധന അനുമതി നൽകിയിരുന്നു.
ഫോണ്‍ നമ്പറുകൾ പരിശോധിക്കുന്നു
തുടർന്ന് ഈ രണ്ട് ലാബുകളും നൽകിയ ഒരു ലക്ഷത്തോളം കൊവിഡ് പരിശോധനാ റിപ്പോർട്ടുകളാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്. സംഭവത്തിൽ അന്വേഷണ സംഘം ഇതുരെ 60,000 ടെലഫോണ്‍ അക്കൗണ്ടുകള്‍ പരിശോധിച്ചു. 25,000 എണ്ണം പരിശോധിക്കാന്‍ ബാക്കിയുണ്ട്.
also read:മഹാരാഷ്ട്രയിലെ തലായ് ഗ്രാമത്തില്‍ വന്‍ മണ്ണിടിച്ചിൽ; 400 ലേറെ പേര്‍ കുടുങ്ങിക്കിടക്കുന്നു
ഹരിദ്വാറിലെ കുംഭമേള ദിവസം കൊവിഡ് പരിശോധന നടത്തിയെന്ന് അവകാശപ്പെട്ട് ലാബുകള്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റിലെ ഫോണ്‍ നമ്പറുകളാണ് പരിശോധിക്കുന്നത്. ഹരിദ്വാര്‍ ചീഫ് ഡെവലപ്‌മെന്റ് ഓഫിസര്‍ സൗരഭ് ഗഹര്‍വാറാണ് അന്വേഷിക്കുന്നത്. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ മാസ് കോര്‍പറേറ്റ് ലിമിറ്റഡിനും രണ്ട് ലാബുകള്‍ക്കെതിരേയുമാണ് കേസെടുത്തിട്ടുള്ളത്.