കേരളം

kerala

ETV Bharat / bharat

തുരങ്കത്തിനുള്ളില്‍ 14 നാള്‍, രക്ഷാപ്രവര്‍ത്തനത്തില്‍ വെല്ലുവിളി; 41 തൊഴിലാളികള്‍ക്കായി പ്രതീക്ഷയില്‍ രാജ്യം - ഉത്തരകാശി തുരങ്ക അപകടം

Uttarakhand tunnel rescue operations updates: ഇന്നലെ ആഗര്‍ മെഷീന്‍ ഉപയോഗിച്ച് ഡ്രില്ലിങ് നടത്തുന്നതിനിടെ കോണ്‍ക്രീറ്റ് കൂനകള്‍ക്കിടിയിലുണ്ടായിരുന്ന ഇരുമ്പ് കമ്പികളും സ്റ്റീല്‍ പാളികളും വിലങ്ങുതടിയാകുകയായിരുന്നു

Silkyara tunnel rescue operations halted again as drilling works face hurdle  Silkyara tunnel rescue operations  Uttarakhand tunnel rescue operations updates  Uttarakhand tunnel collapse  ആഗര്‍ മെഷീന്‍  ഉത്തരകാശി ടണല്‍ ദുരന്തം  ഉത്തരകാശി തുരങ്ക അപകടം  ഉത്തരകാശി തുരങ്ക അപകടം രക്ഷാപ്രവര്‍ത്തനം
Uttarakhand tunnel rescue operations updates

By ETV Bharat Kerala Team

Published : Nov 25, 2023, 9:04 AM IST

Updated : Nov 25, 2023, 12:59 PM IST

ഉത്തരകാശി (ഉത്തരാഖണ്ഡ്) : സില്‍ക്യാര ടണല്‍ രക്ഷാപ്രവര്‍ത്തനം 14-ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ വിലങ്ങുതടിയാകുന്നത് കോണ്‍ക്രീറ്റിന് ഇടിയിലുള്ള കമ്പികളും സ്റ്റീല്‍ പാളികളും (Uttarakhand Silkyara tunnel rescue operations). ഒഡിഷയിലെ ഹിരാകുണ്ഡില്‍ നിന്നെത്തിച്ച ആഗര്‍ ഡ്രില്ലിങ് മെഷീന്‍ ഉപയോഗിച്ച് ഇന്നലെ (നവംബര്‍ 24) ഡ്രില്ലിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം തന്നെ തടസം നേരിടുകയായിരുന്നു. ഡ്രില്ലിങ് യന്ത്രം കട്ടിയുള്ള ലോഹ വസ്‌തുവില്‍ തട്ടിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

വ്യാഴാഴ്‌ച രാത്രി 25 ടണ്‍ ഭാരമുള്ള ആഗര്‍ മെഷീന്‍ സ്ഥാപിച്ച മേഖലയില്‍ വിള്ളലുകള്‍ രൂപപ്പെട്ടതോടെ ഡ്രില്ലിങ് പ്രവൃത്തികള്‍ നിര്‍ത്തി വയ്‌ക്കേണ്ടി വന്നിരുന്നു. തുരങ്കത്തില്‍ അകപ്പെട്ട 41 തൊഴിലാളികളെ രക്ഷിക്കാന്‍ മണിക്കൂറുകള്‍ മതിയെന്ന് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിച്ച സമയത്താണ് രക്ഷാപ്രവര്‍ത്തനം വീണ്ടും നിര്‍ത്തിവയ്‌ക്കേണ്ടി വന്നത് (Silkyara tunnel rescue operations halted again as drilling works face hurdle).

ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ (ജിപിആര്‍) ഉപയോഗിച്ച് ഡ്രില്ലിങ് നടത്തേണ്ട ഭാഗങ്ങളില്‍ ലോഹവസ്‌തുക്കള്‍ ഉണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എഞ്ചിനീയര്‍മാരും ഉദ്യോഗസ്ഥരും (Uttarakhand tunnel rescue operations updates). രക്ഷാപ്രവര്‍ത്തനത്തിന്‍റെ പുരോഗതിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുമനായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രി സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

നവംബര്‍ 12 നാണ് വടക്കന്‍ ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരിക്കുന്ന ടണല്‍ തകര്‍ന്നത്. 41 തൊഴിലാളികള്‍ ടണലിന് ഉള്ളില്‍ കുടുങ്ങുകയായിരുന്നു. ബ്രഹ്‌മഖല്‍, യമുനോത്രി ദേശീയ പാതയില്‍ സില്‍ക്യാരയ്‌ക്കും ദണ്ഡല്‍ഗാവിനും ഇടയിലാണ് തുരങ്കം സ്ഥിതി ചെയ്യുന്നത്. കേന്ദ്ര റോഡ് ഗതാഗതം, ഹൈവേ മന്ത്രാലയം എന്നിവയുടെ കീഴിലുള്ള ചാര്‍ധാം പദ്ധതിയുടെ ഭാഗമായുള്ള ടണലാണിത്. 4,531 മീറ്റര്‍ നീളത്തിലാണ് ടണലിന്‍റെ നിര്‍മാണം.

ചാര്‍ധാം തീര്‍ഥാടനത്തിന് എത്തുന്ന ഭക്തരുടെ സൗകര്യപ്രദമായ യാത്രക്കായി 853.79 കോടി രൂപ മുതല്‍ മുടക്കിലാണ് തുരങ്ക നിര്‍മാണം. അപകട സമയത്ത് തുരങ്കത്തിനകത്ത് ഉണ്ടായിരുന്ന 41 തൊഴിലാളികളും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് എന്നാണ് ലഭിക്കുന്ന വിവരം. ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഒഡിഷ, ബിഹാര്‍, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.

Also Read:രക്ഷാദൗത്യത്തില്‍ വീണ്ടും തിരിച്ചടി; തുരങ്കത്തില്‍ കമ്പികളും സ്റ്റീല്‍ പാളികളും, ഓഗര്‍ മെഷീനിന് സാങ്കേതിക തകരാര്‍

Last Updated : Nov 25, 2023, 12:59 PM IST

ABOUT THE AUTHOR

...view details