ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,368 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,748 പേർക്ക് രോഗം ഭേദമായി. പുതുതായി 44 രോഗികൾ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു.
ഉത്തരാഖണ്ഡിലെ സജീവ രോഗികളുടെ എണ്ണം 35,864 ആയി ഉയർന്നു. ഇതുവരെ മൊത്തം 1,10,664 പേർക്ക് കൊവിഡ് ഭേദമായി. സംസ്ഥാനത്തെ ആകെ മരണസംഖ്യ 2,164 ആണ്.