ഉത്തരകാശി :ഉത്തരാഖണ്ഡിൽ കനത്തമഴയെ തുടര്‍ന്ന് സ്ഥിതിഗതികൾ കൂടുതല്‍ വഷളായി. ഉത്തരകാശി ജില്ലയിലെ മോറി ഡെവലപ്‌മെന്റ് ബ്ലോക്ക് ഏരിയയിലെ പല റോഡുകളും കഴിഞ്ഞ ഒരാഴ്ചയായി പൂര്‍ണമായി അടച്ചിട്ടിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് പ്രദേശവാസികള്‍ സഞ്ചരിക്കാനും കുട്ടികള്‍ സ്‌കൂളിലേക്ക് പോകാനും ഏറെ ബുദ്ധിമുട്ടുന്നുണ്ട്.
ഉത്തരാഖണ്ഡില്‍ കനത്തമഴ, 22 ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് പൂര്‍ണമായും അടഞ്ഞുതന്നെ
ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടര്‍ന്ന് ഉത്തരകാശി ജില്ലയിലെ മോറി ഡെവലപ്‌മെന്റ് ബ്ലോക്ക് ഏരിയയിലെ 22 ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന മോറി സാങ്ക്രി പ്രധാന മോട്ടോർ റോഡ് അടച്ചിടേണ്ടി വന്നത് ജനജീവിതം ദുരിതത്തിലാക്കുന്നു
മോറി ഡെവലപ്‌മെന്റ് ബ്ലോക്കിലെ ഗോവിന്ദ് പശു വിഹാർ നാഷണൽ പാർക്ക് ഏരിയയിലെ 22 ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന മോറി സാങ്ക്രി പ്രധാന മോട്ടോർ റോഡ് ഫാഫ്രല തോടിന് സമീപത്തുവച്ച് തന്നെ അടച്ചിരിക്കുകയാണ്. ഒരാഴ്ചയായി അടച്ചിട്ട മോട്ടോർ റോഡ് പുനഃസ്ഥാപിക്കാത്തതിൽ പ്രദേശവാസികളില്‍ അമർഷവുമുണ്ട്. അതുകൊണ്ടുതന്നെ മോട്ടോർവേക്ക് ബദലായി ഗ്രാമവാസികൾ പാത ഒരുക്കിയിട്ടുണ്ട്.
ബദൽ മാർഗമെന്ന നിലയിൽ ഗ്രാമവാസികൾ ഒരുക്കിയ പാതയിലൂടെയാണെങ്കില്‍ മഴവെള്ളം നിറഞ്ഞൊഴുകുന്ന ഓട കടക്കണം. നിറഞ്ഞൊഴുകുന്ന മഴവെള്ളപ്പാച്ചിലില്‍ ഇത് മുറിച്ചുകടക്കാന്‍ മരത്തടി മാത്രമാണുള്ളത്. ഗ്രാമവാസികളും വിദ്യാര്‍ഥികളും ആശ്രയിക്കുന്ന ഈ താത്കാലിക പാതയില്‍ നിയന്ത്രണം അൽപ്പമെങ്കിലും തകരാറിലായാൽ ആ വ്യക്തി നേരിട്ട് ഓടയിലേക്ക് വീഴും. മാത്രമല്ല, അത്തരത്തിലുള്ള സാഹചര്യത്തില്‍ അകപ്പെടുന്നയാളെ ചികിത്സയ്ക്കായി നഗരത്തിലേക്ക് കൊണ്ടുപോകുന്നതും ശ്രമകരമാണ്.