ഡെറാഡൂണ്‍ (ഉത്തരാഖണ്ഡ്) : ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കി ഉത്തരാഖണ്ഡ് പൊലീസ്. ഒരു കാറിന്‍റെ നമ്പർ പ്ലേറ്റ് സംബന്ധിച്ച പരാതി ലഭിച്ചതിനെ തുടര്‍ന്ന് അതിവേഗമായിരുന്നു നടപടി.ഉടമ തന്‍റെ കാറിന്‍റെ നമ്പർ പ്ലേറ്റ് ഫാൻസി സ്റ്റൈലിൽ പ്രിന്‍റ് ചെയ്‌തതായി ട്വിറ്ററിൽ ഉത്തരാഖണ്ഡ് പൊലീസിന് പരാതി ലഭിക്കുകയായിരുന്നു.
'4141 എന്ന നമ്പര്‍ 'പാപ്പാ'യെന്നാക്കി' ; ഫാന്‍സി സ്റ്റൈലിന് പിടിവീണു ; പരാതിയില്‍ ഉടന്‍ നടപടിയെടുത്ത് ട്രാഫിക് പൊലീസ്
പാപ്പാ (അച്ഛൻ) എന്ന് എഴുതിയത് പോലെ തോന്നിക്കും വിധം 4141 എന്നായിരുന്നു കാറിന്‍റെ നമ്പര്‍
ഫാൻസി സ്റ്റൈലിൽ പ്രിന്‍റ് ചെയ്‌ത നമ്പർ പ്ലേറ്റ്; ട്വിറ്ററില്‍ പരാതി ലഭിച്ചയുടന്‍ നടപടിയെടുത്ത് ട്രാഫിക് പൊലീസ്
പപ്പാ (അച്ഛൻ) എന്ന് എഴുതിയത് പോലെ തോന്നിക്കും വിധം 4141 എന്നായിരുന്നു കാറിന്‍റെ നമ്പര്‍. പരാതി ലഭിച്ചയുടന്‍ ട്രാഫിക് പൊലീസ് കാർ ഉടമയെ വിളിച്ചുവരുത്തുകയും നമ്പർ പ്ലേറ്റ് മാറ്റിക്കുകയും ചെയ്‌തു.ഉത്തരാഖണ്ഡ് പൊലീസ് ഇത് ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തിട്ടുമുണ്ട്.
നിരവധിപേരാണ് ഉത്തരാഖണ്ഡ് പൊലീസിന്‍റെ നടപടിയില്‍ പ്രതികരണവുമായി എത്തിയിരിക്കുന്നത്.