ഡെറാഡൂണ്‍:ഉത്തരാഖണ്ഡില്‍ യുകെയില്‍ നിന്നും തിരിച്ചെത്തിയ 227 യാത്രക്കാരില്‍ 25 പേരെ കണ്ടെത്താനായില്ല. 202 പേരെ ഇതുവരെ ഡെറാഡൂണ്‍ ഭരണകൂടം കണ്ടെത്തിയിട്ടുണ്ട്. പൊലീസും പ്രാദേശിക ഭരണകൂടവും ഇന്‍റലിജന്‍സ് യൂണിറ്റും യാത്രക്കാരില്‍ ശേഷിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് എസ് പി ശ്വേത ചൗബെ വ്യക്തമാക്കി.
ഉത്തരാഖണ്ഡില്‍ യുകെയില്‍ നിന്നെത്തിയ 25 യാത്രക്കാരെ കണ്ടെത്താനായില്ല - covid 19
യുകെയില്‍ നിന്നും തിരിച്ചെത്തിയ 227 യാത്രക്കാരില്‍ 202 യാത്രക്കാരെ ഭരണകൂടം കണ്ടെത്തിയിട്ടുണ്ട്. ശേഷിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍
ഉത്തരാഖണ്ഡില്‍ യുകെയില്‍ നിന്നെത്തിയ 25 യാത്രക്കാരെ കണ്ടെത്താനായില്ല
തിരിച്ചെത്തിയ യാത്രക്കാരില്‍ ആറു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ വൈറസിന്‍റെ പുതിയ വകഭേദം യുകെയില്‍ സ്‌ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇവരുടെ സാമ്പിള്‍ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. രാജ്യത്താകെ 20 പേര്‍ക്ക് ജനിതക മാറ്റം വന്ന കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ യുകെയിലേക്കും തിരിച്ചുമുള്ള വിമാനയാത്ര ഇന്ത്യയടക്കമുള്ള നാല്‍പതിലധികം രാജ്യങ്ങള്‍ വിലക്കിയിട്ടുണ്ട്.