ഡെറാഡൂൺ:കൊവിഡ് മൂന്നാം തരംഗത്തെ നേരിടാനുള്ള തയാറെടുപ്പില്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സംസ്ഥാനത്ത് കൊവിഡ് മഹാമാരിയെ പ്രതിരോധക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് കാണിച്ച് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം.
കുട്ടികളെ മരണത്തിന് വിട്ട് കൊടുക്കാൻ സാധിക്കില്ല. മൂന്നാം തരംഗം നേരിടാനുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ പര്യാപ്തമല്ല. ഡെല്‍റ്റ പ്ലസ് തരംഗത്തെ നേരിടാനുള്ള തയാറെടുപ്പുകള്‍ നടത്താനും കോടതി ആവശ്യപ്പെട്ടു.