ഡെറാഡൂൺ:ലോക്ക്ഡൗൺ കാലത്തെ കൊവിഡ് നിയമലംഘനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ ഉത്തരാഖണ്ഡ് സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി തിരാത് സിംഗ് റാവത്ത് അറിയിച്ചു. ഇതു പ്രകാരം 4500 ഓളം പേർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളാണ് പിൻവലിക്കുക.
"ലോക്ഡൗണിൽ ആളുകളെ സഹായിച്ചതിനും ഭക്ഷണം വിതരണം ചെയ്തതിനും 4500ഓളം പേർക്കെതിരെ കേസെടുത്തിരുന്നു. ഇത്തരം രീതിയിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചു. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഈ കേസുകൾ പിൻവലിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും ”റാവത്ത് വാർത്ത ഏജൻസിയോട് പറഞ്ഞു.