ഡെറാഡൂൺ: 2022 മാർച്ചോടെ പ്രധാൻ മന്ത്രി ആവാസ് യോജന ഗ്രാമിന്‍റെ കീഴിൽ 84,726 ഗുണഭോക്താക്കൾക്ക് വീട് നിര്‍മിച്ച് നൽകുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ. സംസ്ഥാനത്തെ 84,726 പേർക്കോളം പിഎംവൈജിയുടെ കീഴിൽ പ്രയോജനം ലഭിക്കുമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്ര സിംഗ് തോമറുമായുള്ള നടത്തിയ വെർച്വൽ കൂടിക്കാഴ്ചയിൽ ഉത്തരാഖണ്ഡ് നഗരവികസന മന്ത്രി മദൻ കൗശിക് പറഞ്ഞു.
ഉത്തരാഖണ്ഡിൽ 84,726 ഭവനരഹിതർക്ക് വീട് നിർമിച്ച് നൽകുമെന്ന് സര്‍ക്കാര്‍ - PMAYG
ഗുണഭോക്താക്കൾക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന്‍റെ ആനുകൂല്യങ്ങളും ഗ്യാസ്, ഇലക്ട്രിക് കണക്ഷൻ, കുടിവെള്ള സൗകര്യം എന്നിവയും ലഭിക്കും
2022ഓടെ ഉത്തരാഖണ്ഡിലെ ഭവനരഹിതർക്ക് താമസ സൗകര്യം ഒരുക്കുക എന്ന വിഷയത്തിലാണ് യോഗം ചേർന്നത്. മൊത്തം 12,662 ഗുണഭോക്താക്കൾക്ക് ഇപ്പോഴത്തെ സർക്കാർ വീടുകൾ നൽകിയിട്ടുണ്ടെന്നും കൗശിക് പറഞ്ഞു. ഈ ഗുണഭോക്താക്കൾക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന്‍റെ ആനുകൂല്യങ്ങളും ഗ്യാസ്, ഇലക്ട്രിക് കണക്ഷൻ, കുടിവെള്ള സൗകര്യം എന്നിവയും ലഭിക്കും. സംസ്ഥാനങ്ങളുമായുള്ള പങ്കാളിത്തത്തോടെ ഗ്രാമവികസന മന്ത്രാലയം വിവിധ ഘട്ടങ്ങളിലായി നിരവധി വീടുകൾ പൂർത്തീകരിച്ചു. പിഎംഎവൈജിയുടെ കീഴിൽ 2.95 കോടി വീടുകൾ നിർമിക്കുക എന്ന ലക്ഷ്യം കൈവരിക്കാനാകുമെന്നും അധികൃതർ അറിയിച്ചു.