ഡെറാഡൂൺ: ഉത്തരാഖണ്ഡ് ഗവർണർ ബേബി റാണി മൗര്യ ആദ്യ ഘട്ട കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. ഡൂൺ ആശുപത്രിയിൽ വച്ചാണ് ഗവർണർ വാക്‌സിൻ സ്വീകരിച്ചത്. താൻ ആരോഗ്യവതിയാണെന്നും ആളുകൾ കൊവിഡ് വാക്‌സിൻ സ്വീകരിക്കണമെന്നും ഗവർണർ ട്വിറ്ററിൽ കുറിച്ചു.
ഉത്തരാഖണ്ഡ് ഗവർണർ ബേബി റാണി മൗര്യ കൊവിഡ് വാക്‌സിൻ സ്വീകരിച്ചു
പ്രധാനമന്ത്രി അടക്കം നിരവധി നേതാക്കളാണ് കൊവിഡ് വാക്‌സിൻ വിതരണത്തിന്‍റെ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായത്.
ഉത്തരാഖണ്ഡ് ഗവർണർ ബേബി രാണി മൗര്യ കൊവിഡ് വാക്‌സിൻ സ്വീകരിച്ചു
കൊവിഡ് വിതരണത്തിന്‍റെ രണ്ടാം ഘട്ടത്തിൽ അമിത് ഷാ, പ്രകാശ് ജാവദേക്കർ, എസ് ജയ്‌ശങ്കർ, ജിതേന്ദ്ര സിങ് തുടങ്ങിയ നേതാക്കൾ കൊവിഡ് വാക്‌സിൻ സ്വീകരിച്ചിരുന്നു. മാർച്ച് ഒന്ന് മുതലാണ് രണ്ടാം ഘട്ട കൊവിഡ് വാക്‌സിൻ വിതരണം ആരംഭിച്ചത്. റിപ്പോർട്ടുകൾ പ്രകാരം വെള്ളിയാഴ്‌ച രാവിലെ ഏഴുമണിവരെ രാജ്യത്ത് 1.8 കോടി വാക്‌സിൻ ഡോസുകളാണ് സ്വീകരിച്ചത്.