ഡെറാഡൂൺ: സംസ്ഥാനത്ത് നിലവിലുള്ള കൊവിഡ് സാഹചര്യം കണക്കിലെടുത്ത് മെയ് 25 വരെ കർഫ്യൂ നീട്ടിയതായി ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു. ഉന്നതതല യോഗത്തിൽ തീരുമാനിച്ചതനുസരിച്ച് മെയ് 18 രാവിലെ ആറ് മണി മുതൽ മെയ് 25 രാവിലെ ആറ് മണി വരെയായിരിക്കും കർഫ്യൂ നിലനിൽക്കുകയെന്ന് സർക്കാർ വക്താവ് സുബോദ് യൂനിയാൽ അറിയിച്ചു. കൂടാതെ വിവാഹച്ചടങ്ങുകളിൽ പരമാവധി 20 പേരെ അനുവദിക്കും. ഇവർക്ക് 72 മണിക്കൂറിന് മുമ്പുള്ള ആർടിപിസിആർ പരിശോധനാ ഫലം നിർബന്ധമാണ്. രോഗികൾക്ക് ഡോക്‌ടർമാരുടെ സന്ദർശനം അത്യാവശ്യമായ സാഹചര്യമാണെങ്കിൽ ഇ-പാസ് മുഖേന അപേക്ഷിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർഫ്യൂ മെയ് 25 വരെ നീട്ടി ഉത്തരാഖണ്ഡ് സർക്കാർ - കർഫ്യൂ
വിവാഹച്ചടങ്ങുകളിൽ പരമാവധി 20 പേരെ അനുവദിക്കും. ഇവർക്ക് ആർടിപിസിആർ പരിശോധനാ ഫലം നിർബന്ധം. ബാങ്കുകളുടെ പ്രവർത്തനം രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് മണി വരെയായിരിക്കും.
Also Read:കൊവിഡ് പ്രതിരോധം; പ്രധാനമന്ത്രി നാളെ ഫീല്‍ഡ് ഉദ്യോഗസ്ഥരുമായി സംവദിക്കും
ബാങ്കുകളുടെ പ്രവർത്തനം രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് മണി വരെയായിരിക്കും. ഇതേ ക്രമീകരണം സംസ്ഥാന ഫിനാൻസ് സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ബാധകമാകും. അതേസമയം 55 വയസും അതിൽ കൂടുതലുമുള്ള പൊലീസ് ഉദ്യോഗസ്ഥരെയും ഗർഭിണികളായ പൊലീസ് ഉദ്യോഗസ്ഥരെയും സംസ്ഥാനത്ത് കൊവിഡ് ഫ്രണ്ട് ലൈൻ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ ഉത്തരാഖണ്ഡ് പൊലീസ് തീരുമാനിച്ചു. കൂടാതെ ഒരു വയസിന് താഴെ പ്രായമുള്ള കുട്ടികളുള്ള വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുമെന്നും പൊതുജനങ്ങളുമായുള്ള സമ്പർക്കം ഏറ്റവും കുറവുള്ളിടത്ത് അവർക്ക് ചുമതല നൽകണമെന്നും സംസ്ഥാന പൊലീസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.