ഡെറാഡൂൺ:ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞ് മലയിടിഞ്ഞുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ ആകെ എണ്ണം 70 ആയി. കാണാതായ 134 പേർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. ദേശിയ ദുരന്ത നിവാരണ സേനയും,ഐടിബിപിയും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. ദുരന്തത്തിൽ 206 പേരെയാണ് കാണാതായത്.
ഉത്തരാഖണ്ഡ് ദുരന്തം; മരണസംഖ്യ 70 ആയി - chamoli
കാണാതായ 134 പേർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്

ഉത്തരാഖണ്ഡ് ദുരന്തം; മരണസംഖ്യ 70 ആയി
ഫെബ്രുവരി ഏഴിനാണ് ചമോലി ജില്ലയിൽ മഞ്ഞുമല തകര്‍ന്ന് വീണ് വൻ ദുരന്തം സംഭവിച്ചത്. ദൗളി ഗംഗാ നദിയിലുണ്ടായ പ്രളയത്തെത്തുടർന്ന് തീരത്തെ നിരവധി വീടുകളും പാലങ്ങളും ഒലിച്ചുപോയി. അളകനന്ദ, ദൗളി ഗംഗ നദികള്‍ കരകവിഞ്ഞ് ഒഴുകിയതാണ് ദുരന്തത്തിന്‍റെ തോത് വര്‍ധിപ്പിച്ചത്. നിര്‍മാണത്തിലിരുന്ന രണ്ട് അണക്കെട്ടുകളും തകര്‍ന്നു. വൈദ്യുത പദ്ധതിയുടെ ഭാഗമായ തപോവന്‍ തുരങ്കത്തില്‍ നിരവധി തൊഴിലാളികളാണ് ഇതേ തുടര്‍ന്ന് കുടുങ്ങിയത്.