ഡെറാഡൂൺ:മഹാ കുംഭമേളയ്ക്കിടെ നടന്ന കൊവിഡ് പരിശോധന അഴിമതിയുമായി ബന്ധപ്പെട്ട് രണ്ട് സ്വകാര്യ ലാബുകൾക്കും മാക്‌സ് കോർപ്പറേറ്റ് ലിമിറ്റഡ് ഏജൻസിക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്‌ത് ഉത്തരാഖണ്ഡ് സർക്കാർ. മാക്‌സ് കോർപ്പറേറ്റ് ഏജൻസി, ലാൽചന്ദാനി ലാബ്‌സ്, നാഗർ കോട്‌വാലിയിലെ നാൽവ ലാബ് എന്നിവയ്‌ക്കെതിരെയാണ് സംസ്ഥാന ആരോഗ്യ വകുപ്പ് കോട്‌വാലി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തത്.
മഹാ കുംഭമേളയ്ക്കിടെ വൻതോതിൽ കൊവിഡ് പരിശോധനയിൽ അഴിമതി നടന്നു എന്നാണ് പരാതി. കുഭമേളയിൽ പങ്കെടുക്കാത്തവരുടെ പേരിൽ പോലും ടെസ്റ്റ് റിപ്പോർട്ടുകൾ പുറത്തിറങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യാൻ ഹരിദ്വാർ ജില്ല മജിസ്ട്രേറ്റ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.