ഡെറാഡൂൺ:കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ ജൂൺ 29 നീട്ടിയതായി ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു. അതേസമയം അവശ്യ സേവനങ്ങൾക്കായുള്ള കടകളും മാളുകളും ആഴ്‌ചയിൽ അഞ്ച് ദിവസങ്ങളിൽ തുറക്കും.
ഉത്തരാഖണ്ഡില്‍ ലോക്ക്ഡൗൺ ജൂൺ 29 വരെ നീട്ടി
അവശ്യ സേവനങ്ങൾക്കായുള്ള കടകളും മാളുകളും ആഴ്‌ചയിൽ അഞ്ച് ദിവസങ്ങളിൽ തുറക്കും. ചാർധാം യാത്ര ജൂലൈ 11ന് ആരംഭിക്കും.
പുണ്യ തീർഥാടന യാത്രയായ ചാർധാം യാത്ര ജൂലൈ 11ന് ആരംഭിക്കുമെന്നും സർക്കാർ വ്യക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള യാത്രയിൽ നെഗറ്റീവ് ആർടിപിസിആർ അല്ലെങ്കിൽ ആന്‍റിജൻ പരിശോധന ഫലം നിർബന്ധമാക്കിയിട്ടുണ്ട്.
രാവിലെ ആറ് മുതൽ രാത്രി പത്ത് വരെ ഹോട്ടൽ, റസ്റ്റൊറന്‍റുകൾ എന്നിവയ്‌ക്ക് തുറന്ന് പ്രവർത്തിക്കാം. സർക്കാർ ഉത്തരവ് പ്രകാരം 50 ശതമാനം ആളുകളെ മാത്രമേ ഹോട്ടലുകളിലും റസ്റ്റൊറന്‍റുകളിലും അനുവദിക്കുകയുള്ളൂ. ലോക്ക്ഡൗൺ വീണ്ടും നീട്ടണോ വേണ്ടയോ എന്ന് ജൂൺ 29ന് ശേഷം തീരുമാനിക്കുമെന്ന് കാബിനറ്റ് മന്ത്രി സുബോദ് യൂനിയാൽ പറഞ്ഞു.