ഡെറാഡൂൺ: കൊവിഡ് കർഫ്യൂ ജൂൺ 22 വരെ നീട്ടി ഉത്തരാഖണ്ഡ് സർക്കാർ. പഴയ മാർഗ നിർദേശങ്ങളിൽ ചെറിയ ഇളവ് ഉണ്ടാകുമെന്ന് മന്ത്രി സുബോദ് ഉനിയാൽ അറിയിച്ചു. പ്രത്യേക ഇടവേളകളിൽ ചമോലി, രുദ്രപ്രയാഗ്, ഉത്തരകാശി എന്നിവിടങ്ങളിലെ ജനങ്ങൾക്ക് യഥാക്രമം ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി-യമുനോത്രി എന്നിവിടങ്ങളിലെ ചാർ ധാം എന്നിവിടങ്ങള്‍ സന്ദർശിക്കാൻ അനുവാദം നൽകിയിട്ടുണ്ട്.
ഉത്തരാഖണ്ഡിൽ കർഫ്യൂ ജൂൺ 22 വരെ നീട്ടി - Uttarakhand covid curfew
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കും ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
ഉത്തരാഖണ്ഡിൽ കൊവിഡ് കർഫ്യൂ
എന്നാൽ സന്ദർശനത്തിന് ആർടിപിസിആർ പരിശോധന ഫലം നിർബന്ധമാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കും ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് മന്ത്രി അറിയിച്ചു. മാർക്കറ്റുകൾ ആഴ്‌ചയിൽ ദിവസവും, മധുരം വിൽക്കുന്ന കടകൾ അഞ്ച് ദിവസവും തുറക്കാം. നഗരങ്ങളിൽ ഓട്ടോകൾ ഓടിക്കാനും അനുവദിച്ചിട്ടുണ്ട്. റവന്യൂ കോടതികളും തുറക്കാം.