ഡെറാഡൂൺ:കൊവിഡ് വ്യാപനത്തെത്തുടർന്ന് ഉത്തരാഖണ്ഡിൽ ഏർപ്പടുത്തിയ കർഫ്യൂ സംസ്ഥാന സർക്കാർ ജൂൺ ഒന്ന് വരെ നീട്ടി. മുഖ്യമന്ത്രി തിരാത്ത് സിങ് റാവത്തിന്‍റെ നേതൃത്വത്തിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. കടകൾ തുറക്കാനുള്ള സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് മന്ത്രി സുബോദ് ഉനിയാൽ അറിയിച്ചു.
ഉത്തരാഖണ്ഡിൽ കർഫ്യൂ ജൂൺ 1 വരെ നീട്ടി - Uttarakhand
മുഖ്യമന്ത്രി തിരാത്ത് സിങ് റാവത്തിന്‍റെ നേതൃത്വത്തിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം
![ഉത്തരാഖണ്ഡിൽ കർഫ്യൂ ജൂൺ 1 വരെ നീട്ടി തിരാത്ത് സിങ് റാവത്ത് ഉത്തരാഖണ്ഡ് കർഫ്യൂ ജൂൺ 1 വരെ നീട്ടി കൊവിഡ് കർഫ്യൂ Uttarakhand extends COVID curfew Uttarakhand COVID curfew till June 1](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11879402-761-11879402-1621853111117.jpg)
ഉത്തരാഖണ്ഡിൽ കർഫ്യൂ ജൂൺ 1 വരെ നീട്ടി
ALSO READ:"ആകാശവിവാഹത്തില്‍" അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ
പുതുക്കിയ സമയക്രമം രാവിലെ ഏഴ് മണിമുതൽ പത്ത് വരെയാണ്. നേരത്തെയിത് രാവിലെ എട്ട് മണി മുതൽ 11 വരെ ആയിരുന്നു. നിലവിൽ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 54,735 ആണ്. 5,805 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്.