ന്യൂഡൽഹി:ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവച്ചു. ഇന്ന് ഉച്ചയോടെയാണ് അദ്ദേഹം ഗവര്‍ണര്‍ക്ക് രാജിക്കത്ത് കെെമാറിയത്. ത്രിവേന്ദ്ര സിംഗിന്‍റെ പ്രവര്‍ത്തന ശെെലിയില്‍ നിരവധി എംഎല്‍എമാര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിക്ക് ജനപിന്തുണ നഷ്ടമായെന്നും മാറ്റിയില്ലെങ്കിൽ പാർട്ടി വിടുമെന്നും വരെ ചില എംഎൽഎമാർ ഭീഷണി ഉയർത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി അദ്ദേഹം പാർട്ടി കേന്ദ്ര നേതാക്കളെ കാണുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാജി.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവച്ചു - ഉത്തരാഖണ്ഡ്
ത്രിവേന്ദ്ര സിംഗിന്‍റെ പ്രവര്‍ത്തന ശെെലിയില്‍ നിരവധി എംഎല്‍എമാര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ത്രിവേന്ദ്രയ്ക്ക് പകരം എംഎല്‍എയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ധൻ സിംഗ് റാവത്തായിരിക്കും പുതിയ മുഖ്യമന്ത്രിയെന്നാണ് റിപ്പോർട്ടുകള്‍. സംസ്ഥാനത്തെ മുതിർന്ന നേതാക്കളും പാർലമെന്‍റ് അംഗങ്ങളുമായ അജയ് ഭട്ട്, അനിൽ ബലൂണി എന്നിവരുടെ പേരുകളും മുഖ്യന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ബുധനാഴ്ച സംസ്ഥാന നിയമസഭാ കക്ഷിയോഗം ചേർന്ന് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്നാണു വിവരം.
അതേസമയം കുമയോൺ മേഖലയിൽ നിന്നുള്ള ഒരു ഉപമുഖ്യമന്ത്രിയെയും പാർട്ടി കൊണ്ടുവരുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇതുപ്രകാരം പുഷ്കർ സിംഗ് ധാമി ഉപ മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ട് . പാര്‍ട്ടിയില്‍ പോര് ശക്തമായ സാഹചര്യത്തില്‍ പാർട്ടി ഉപാധ്യക്ഷൻ രമൺ സിംഗ്, ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതം എന്നിവരെ നിരീക്ഷകരായി സംസ്ഥാനത്തേക്ക് അയച്ചിരുന്നു. അടുത്തിടെയാണ് മുതിര്‍ന്ന നേതാക്കളുമായി ചർച്ച നടത്തി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയ്ക്ക് സംഘം റിപ്പോർട്ട് നൽകിയത്.