ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മന്ത്രി സഭ വിപുലീകരിക്കാനൊരുങ്ങി മുഖ്യമന്ത്രി തിരാത് സിങ് റാവത്ത്. പുതിയ മൂന്ന് കാബിനറ്റ് തസ്തികകളാവും സൃഷ്ടിക്കുകയെന്ന് പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഇതിനെ സ്ഥിരീകരിച്ചുകൊണ്ട് ഉത്തരാഖണ്ഡിന്‍റെ ചുമതലയുള്ള ദുഷ്യന്ത് ഗൗതമും പ്രതികരിച്ചിട്ടുണ്ട്. മന്ത്രിസഭ വിപുലീകരണം ഉടൻ നടക്കുമെന്ന് ദുഷ്യന്ത് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി സഭ വിപുലീകരണവുമായി ബന്ധപ്പെട്ട് ദുഷ്യന്ത് ഗൗതമും നഗരവികസന വകുപ്പ് മന്ത്രി മദന്‍ കൗശിക്കും തമ്മില്‍ ഇന്ന് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ നേതാക്കള്‍ വിസമ്മതിച്ചു.
ഉത്തരാഖണ്ഡ് മന്ത്രി സഭ വിപുലീകരിക്കുന്നു; പുതിയതായി മൂന്ന് മന്ത്രിമാര്‍ - മുഖ്യമന്ത്രി
മന്ത്രി സഭ വിപുലീകരണവുമായി ബന്ധപ്പെട്ട് ദുഷ്യന്ത് ഗൗതമും നഗരവികസന വകുപ്പ് മന്ത്രി മദന്‍ കൗശിക്കും തമ്മില്‍ ഇന്ന് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ നേതാക്കള്‍ വിസമ്മതിച്ചു.
ഉത്തരാഖണ്ഡ് മന്ത്രി സഭ വിപുലീകരിക്കുന്നു; പുതിയതായി മൂന്ന് മന്ത്രിമാര്‍
കഴിഞ്ഞ ദിവസമാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ബിജെപി നേതാവും ലോക് സഭ എംപിയുമായ തിരാത് സിങ് റാവത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഗവര്‍ണര്‍ ബേബി റാണി മൗര്യയുമായി തിരാത് സിങ് നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്ത് പാര്‍ട്ടിയില്‍ ഉള്‍പ്പോര് രൂക്ഷമായതോടെ മുഖ്യമന്ത്രിയായിരുന്ന ത്രിവേന്ദ്ര സിങ് റാവത്ത് രാജിവെച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരാതിന് നറുക്ക് വീണത്.