ഡെറാഡൂൺ:ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ഡോക്‌ടർമാരുടെ നിർദേശപ്രകാരം താനിപ്പോൾ ഐസൊലേഷനിൽ ആണ്. രോഗലക്ഷണങ്ങളില്ലെന്നും താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ പരിശോധന നടത്തി സുരക്ഷ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു - ഉത്തരാഖണ്ഡ്
രോഗലക്ഷണങ്ങളില്ലെന്നും താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ പരിശോധന നടത്തി സുരക്ഷ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി തിരത് സിങ് റാവത്ത് ട്വിറ്ററിലൂടെ അറിയിച്ചു
ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു
നാല് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് അദ്ദേഹം ഡൽഹിയിലേക്ക് വരാനിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ എന്നിവരുമായി നടത്താനിരുന്ന കൂടിക്കാഴ്‌ച മാറ്റിവച്ചു.