ഡെറാഡൂൺ: ഡെറാഡൂണിൽ 21പേർക്ക് കൂടി ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ ബ്ലാക്ക് ഫംഗസ് ബാധിതരുടെ എണ്ണം 356 കടന്നതായി ആരോഗ്യ വകുപ്പ്. ആറു പേർ ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 56 ആയി. ഋഷികേശിലെ എയിംസിൽ ഏകദേശം 220 പേർ ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലുണ്ടെന്നാണ് കണക്കുകൾ. ഇതുവരെ 31 പേർ രോഗമുക്തി നേടി.
അതേസമയം, ഉത്തരാഖണ്ഡിലേക്ക് ആവശ്യമായ മരുന്നുകൾ തടസമില്ലാതെ നൽകണമെന്ന് നൈനിറ്റാൽ ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. ഫംഗസ് അണുബാധ മൂലമാണ് ബ്ലാക്ക് ഫംഗസ് ഉണ്ടാകുന്നത്. ചർമ്മത്തിൽ പ്രവേശിക്കുന്ന ഫംഗസ് വികസിക്കുന്നു എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്. കൊവിഡിൽ നിന്ന് മുക്തി നേടിയവരിലാണ് ഈ രോഗം കണ്ടു വരുന്നത്. പ്രമേഹ രോഗികളും രോഗപ്രതിരോധ ശേഷി കുറഞ്ഞവരും ഈ രോഗത്തിനെതിരെ മുൻകരുതൽ എടുക്കേണ്ടതാണ്.